ഐഫോണ്‍ സമ്മാനമായി സ്വീകരിച്ചവരില്‍ ഒരാള്‍ അഡീഷണല്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം:യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് ഐഫോണ്‍ സമ്മാനമായി സ്വീകരിച്ചവരില്‍ ഒരാള്‍ അഡീഷണല്‍ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ .എ.പി. രാജീവനാണ് ഐഫോണ്‍ സ്വീകരിച്ചത് എന്നാണ്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. തന്റെ സ്റ്റാഫ് അംഗം ഹബീബിന് വാച്ച് ലഭിച്ചതായും ചെന്നിത്തല പറഞ്ഞു.യു.എ.ഇ കോണ്‍സുലേറ്റിന്റെ ഉപഹാരമായി ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച രമേശ് ചെന്നിത്തല, യു.എ.ഇ ദേശീയ ദിനാചരണ ദിനമായ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നടന്ന ചടങ്ങില്‍ ഫോണ്‍ കൈപ്പറ്റിയ മൂന്നുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചടങ്ങുമായി ബന്ധപ്പെട്ട് താന്‍ ശേഖരിച്ച വിവരങ്ങളും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി.
മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു. പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. അത്തരമൊരു ചടങ്ങില്‍ പങ്കെടുത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.അതിനിടെ, ഐഎംഇഐ നമ്പര്‍ പരിശോധിച്ചു ഫോണ്‍ കണ്ടെത്തണമെന്ന രമേശ് ചെന്നിത്തലയുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. മൊബൈല്‍ കണ്ടെത്താന്‍ ക്രൈം കേസെടുക്കണമോ എന്നത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. മൊബൈല്‍ കണ്ടെത്താന്‍ കേസെടുക്കണമെന്ന് മൊബൈല്‍ കമ്പനികള്‍ അറിയിച്ച പശ്ചാത്തലത്തില്‍ക്കൂടിയാണ് നടപടി.
യു.എ.ഇ. ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ…
Posted by Ramesh Chennithala on Friday, 2 October 2020