INDIANEWSTrending

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി 12-ാം ക്ലാസ് പരീക്ഷാ തീയതികളില്‍ മാറ്റം

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷാ തീയതികളില്‍ മാറ്റം. ‌മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15, ജൂണ്‍ 12 തീയതികളിലെ 12-ാം ക്ലാസ് പരീക്ഷയുമാണ് മാറ്റിയത്. സിഐഎസ്‍സിഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്) പുതുക്കിയ തിയതികള്‍ പുറത്തുവിട്ടു.പുതിയ ടൈംടേബിള്‍ പ്രകാരം മേയ് 13നു നിശ്ചയിച്ചിരുന്ന ഇക്കണോമിക്സ് പരീക്ഷ മെയ് നാലിലേക്കു മാറ്റി. 15നു നിശ്ചയിച്ചിരുന്ന ആര്‍ട് പേപ്പര്‍-2 പരീക്ഷ 22നു നടക്കും. ആര്‍ട് പേപ്പര്‍-3 പരീക്ഷ 29നും ആര്‍ട് പേപ്പര്‍-4 പരീക്ഷ ജൂണ്‍ അഞ്ചിനും നടക്കും.മേയ് 13, 15, ജൂണ്‍ 12 തീയതികളില്‍ നടത്താനിരുന്ന 12-ാം ക്ലാസ് പരീക്ഷകളും മാറ്റി. 13നു നിശ്ചയിച്ചിരുന്ന ഇംഗ്ലിഷ്-2 പരീക്ഷ മേയ് നാലിനു നടക്കും. 15നു നിശ്ചയിച്ചിരുന്ന ഹോം സയന്‍സ്-1 പരീക്ഷ 22ലേക്കും ജൂണ്‍ 12നു നിശ്ചയിച്ചിരുന്ന ആര്‍ട് പേപ്പര്‍-1 പരീക്ഷ മേയ് 12ലേക്കും മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close