SPORTS

ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ജഡേജ; ബോളർമാരിൽ രണ്ടാമനായി അശ്വിൻ; ബാറ്റിങ്ങിൽ കോലി നാലാം സ്ഥാനത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിം​ഗിൽ ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനം തിരികെ എടുത്ത് ‘സർ ജഡേജ’. വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് ജഡേജ ഒന്നാം സ്ഥാനം വീണ്ടും സ്വന്തമാക്കിയത്. 2017ലാണ് ജഡേജ ഓൾ റൗണ്ടർമാരുടെ റാങ്കിം​ഗിൽ മുൻപ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇം​ഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് മൂന്നാമനായി.

ബാറ്റിം​ഗ് റാങ്കിം​ഗിൽ സ്റ്റീവ് സ്മിത്ത് ഒന്നാമതും കെയ്ൻ വില്യംസൺ രണ്ടാമതും മാർനസ് ലാബുഷെയ്ൻ മൂന്നാം സ്ഥാനത്തും തുടരുന്നു. വിരാട് കോലി നാലാം സ്ഥാനത്താണ്.ബൗളർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. ബൗളിം​ഗ് റാങ്കിം​ഗിൽ ജഡേജ പതിനാറാം സ്ഥാനത്താണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close