INDIANEWSTrending

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്റെ സേവന കാലാവധി ഒരുവര്‍ഷം കൂടി നീട്ടി

ഡല്‍ഹി: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്റെ സേവന കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി . 2022ജനുവരി14 വരേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. നിയമനകാര്യ സമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കെ ശിവന്‍ ചെയര്‍മാനായിരിക്കുമ്പോഴാണ് ചന്ദ്രയാന്‍2 പോലുള്ള പല നിര്‍ണായക ദൗത്യങ്ങള്‍ക്കും ഐ എസ് ആര്‍ ഒ തുടക്കം കുറിച്ചത്. നിലവില്‍ ചാന്ദ്രയാന്‍ മൂന്ന് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2018 ജനുവരി 10 നാണ് ഐ എസ് ആര്‍ ഒ ചെയര്‍മാനായി കെ ശിവന്‍ നിയമിതനായത്. അടുത്ത മാസം 15 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടി നല്‍കിയത്. 63 വയസുള്ള കെ ശിവന് നേരത്തെ രണ്ട് വര്‍ഷത്തേക്ക് സര്‍വീസ് നീട്ടി നല്കിയിരുന്നു. ഐ എസ് ആര്‍ ഒ ചെയര്‍മാന്മാര്‍ക്ക് ഇതാദ്യമായല്ല സേവന കാലാവധികള്‍ നീട്ടി നല്‍കുന്നത്. ശിവന് മുന്‍പ് എ കെ കിരണ്‍ കുമാര്‍ ആയിരുന്നു ഐ എസ് ആര്‍ ഒ ചെയര്‍മാന്‍.പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close