INDIAKERALANEWSSPORTSTrending

ഐ.എസ്.എല്ലില്‍ കന്നി ജയം കുറിച്ച് ഈസ്റ്റ് ബംഗാള്‍

മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. അദ്യ പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങിയ ഒഡിഷ രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാനുവല്‍ ഒന്‍വുവും ഡിയഗോ മൗറീസിയോയും ചേര്‍ന്ന് മികച്ച അവസരങ്ങള്‍ പലതും സൃഷ്ടിച്ചെങ്കിലും നിര്‍ഭാഗ്യം ഒഡിഷയെ പിന്തുടരുകയായിരുന്നു
12-ാം മിനിറ്റില്‍ ആന്തണി പില്‍കിങ്ടണും 39-ാം മിനിറ്റില്‍ ജാക്വസ് മഗോമയും 88-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി ആദ്യ മത്സരം കളിക്കുന്ന ബ്രൈറ്റ് എനോബകാരേയുമാണ് കൊല്‍ക്കത്ത ടീമിന്റെ ഗോളുകള്‍ നേടിയത്.മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാള്‍ മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. വലതുഭാഗത്തു നിന്ന് രാജു ഗെയ്ക്വാദിന്റെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഒഡിഷ താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള്‍. ബോക്സില്‍ കുത്തി ഉയര്‍ന്ന പന്ത് ഹെഡറിലൂടെ പില്‍കിങ്ടന്‍ വലയിലെത്തിക്കുകയായിരുന്നു. ഒന്‍വുവും മൗറീസിയോയും ഈസ്റ്റ് ബംഗാള്‍ ബോക്സില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങില്‍ പിഴയ്ക്കുകയായിരുന്നു. ഒഡിഷ താരങ്ങളുടെ നാലോളം ഷോട്ടുകളാണ് പോസ്റ്റിലിടിച്ച് മടങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close