INDIANEWSSPORTS

ഐ പി എൽ 2021: മുംബൈയിൽ തന്നെ നടത്താനാവും എന്ന് പ്രതീക്ഷിച്ച് ബി സി സി ഐ

ഏപ്രിൽ ഒൻപത് മുതൽ മെയ് 30 വരെ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2021 മുംബൈയിൽ തന്നെ തുടരുമെന്ന് പ്രതീക്ഷ പുലർത്തി ബി സി സി ഐ സംഘാടകർ. അതേ സമയം കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഹൈദരാബാദ്, ഇൻഡോർ സ്റ്റേഡിയങ്ങളും കരുതൽ വേദികളായി തയ്യാറാക്കിയിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം ആദ്യത്തെതിലും കരുത്തോടെ മുംബൈയിൽ ആഞ്ഞടിക്കുമ്പോൾ നഗരം വീണ്ടും ഒരു ലോക് ഡൗണിന്റെ വക്കിലാണ്. ഐപിഎൽ ബബിളിനെ ബാധിക്കില്ലെന്ന് സർക്കാർ ബി സി സി ഐക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വാങ്കഡെ സ്റ്റേഡിയത്തിലെ പത്ത് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് കൂടാതെ മാനേജ്മെന്റ് ടീമിലുള്ള ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

അതേ സമയം സ്റ്റാഫിനെ രണ്ട് ദിവസം കൂടുമ്പോൾ ടെസ്റ്റിന് വിധേയരാക്കുകയും പോസിറ്റീവ് ആവുന്നവരെ ഐസോലേഷനിലേക്ക്‌ മാറ്റുന്നുമുണ്ട്. നിതീഷ് റാണയ്‌കും അക്‌സർ പട്ടേലിനും ബയോ ബബിളിന് ഉള്ളിൽ കടന്ന ശേഷം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close