CULTURALKERALANEWS

ഒഎൻവി പുരസ്‌കാരം തമിഴ് സാഹിത്യകാരൻ വൈരമുത്തുവിന്

തിരുവനന്തപുരം: ഒഎൻവി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. നാൽപതു വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ഒഎന്‍വി പുരസ്കാരം പ്രൊഫസര്‍ എം ലീലാവതിക്കാണ് ലഭിച്ചത്. അഞ്ചാമത് പുരസ്കാരമാണ് വൈരമുത്തുവിന് ലഭിച്ചിരിക്കുന്നത്. 2014 ല്‍ പദ്മഭൂഷണ്‍ പുരസ്കാരവും അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

യുവസാഹിത്യ പുരസ്‌കാരജേതാവിനെ പിന്നീട് തീരുമാനിക്കും എന്നും ജൂറി അറിയിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം കാരണമാണ് എന്ററികൾ മുഴുവനായി നോക്കാൻ കഴിയാഞ്ഞത്. പുരസ്‌കാര ദാനം എന്നാണെന്നും പിന്നീട് അറിയിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close