
ചലിക്കുന്ന ചിത്രങ്ങളുടെ ആദ്യത്തെ പൊതു പ്രകടനമായി അംഗീകരിക്കപ്പെട്ട ആനിമേഷന്റെ ജനനത്തെ ആദരിച്ചുകൊണ്ട് 2002 ല്‍ എ എസ് ഐ എഫ് എ , ഒക്ടോബര്‍ 28 അന്താരാഷ്ട്ര ആനിമേഷന്‍ ദിനം (ഐഎഡി) ആയി പ്രഖ്യാപിച്ചു .എ എസ് ഐ എഫ് എ , ലോകമെമ്പാടുമുള്ള ആനിമേഷന്‍ പ്രവര്ത്തര്ക്കരെ ഈ ദിനത്തില്‍ ഏകോപിപ്പിക്കുകയും , അനിമേഷന്‍ കലയെ പ്രോത്സാഹിപ്പിക്കാനുള്ള പല പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്തെ അന്‍പതോളം രാജ്യങ്ങള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുകയും , വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു പോരുന്നു .ചലനത്തിന്റെ പ്രതീതി ജനിപ്പിക്കുവാന്‍ വേണ്ടി ദ്വിമാനമോ ത്രിമാനമോ ആയ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് ആനിമേഷന്‍.ഇത് വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളുടെ വേഗത്തിലുമുള്ള പ്രദര്‍ശനമാണ്.
ഒരു ദൃശ്യം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണില്‍ തങ്ങി നില്ക്കും. ഇതുമൂലം നിരന്തരം ചിത്രങ്ങള്‍ നമ്മുടെ കണ്ണിനുമുന്‍പിലൂടെ മാറി മാറി വരുമ്പോള്‍ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു. നാം കാണുന്ന കാര്‍ട്ടൂണുകള്‍ക്കും ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആല്‍വ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടതോടെ വാള്‍ട്ട് ഡിസ്നി, വില്യം ഹന്ന, ജോസഫ് ബാര്‍ബറ തുടങ്ങിയവര്‍ ഈ രംഗത്ത് സേവനമനുഷ്ടിച്ചു. അഡോബി ഫ്ലാഷ്, ഓട്ടോഡെസ്ക് മായ മുതലായ സോഫ്റ്റ്വെയറുകളാണ്
അനിമേഷനുകള്‍ ഉണ്ടാക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത്.
നിരവധി അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോല്‍ സജീവമാണ്.മറ്റു അനിമേഷന്‍ രീതികളെ അപേക്ഷിച്ച് വളരെ പെട്ടെന്നു ചെയ്തു തീര്‍ക്കാവുന്നതും നിരവധി സാങ്കേധിക വിദ്യകള്‍ ഇണക്കിച്ചേര്ത്തുണ്ടാക്കുന്നതുമാണ് കമ്പ്യൂട്ടര്‍ അനിമേഷന്‍. 2D, 3D എന്നിങ്ങനെ രണ്ട് വക ഭേദങ്ങളോട് കൂടിയ അനിമേഷന്‍ രീതി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പരിചിതമാണ്.