പള്ളിക്കല്‍ : ഒരാഴ്ചയിലേറെയായി പ്രദേശ വാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടി കൂട്ടിലായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നാവായിക്കുളം കുടവൂര്‍ മടന്തപച്ച, പുല്ലൂര്‍മുക്ക്, പള്ളിക്കല്‍, കക്കോട്, പുന്നോട്, മരുതികുന്ന് എന്നീ സ്ഥലങ്ങളില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുകയും, അവിടെ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കരടിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ ഒരു റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന തേന്‍ കൂടുകള്‍ കരടി തകര്‍ത്തിരുന്നു.തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇവിടെ കെണിയൊരുക്കിയത്. നാട്ടുകാരും, പോലീസും, പഞ്ചായത്തും, വനവകുപ്പ് ജീവനക്കാരുമെല്ലാം കരടിയെ കെണിയിലാക്കാനുള്ള തീവ്ര ശ്രമത്തില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ പള്ളിക്കല്‍ -കാട്ടുപുതുശ്ശേരി റോഡില്‍ പലവക്കോട്, കെട്ടിടം മുക്കില്‍ ആണ് കരടി കൂട്ടിനുള്ളിലായത്. കരടിയെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
ഒടുവില്‍ നാട്ടിലിറങ്ങിയ കരടി കൂട്ടിലായി

You Might Also Like
TAGGED:
forest department
Sign Up For Daily Newsletter
Be keep up! Get the latest breaking news delivered straight to your inbox.
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
MMNetwork Desk
Leave a comment
Leave a comment