INDIANEWS

ഒഡിഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെതിരെ വധഭീഷണി

ഭുവനേശ്വര്‍:ഒഡിഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന കത്ത് അദ്ദേഹത്തിന് ലഭിച്ചു.അത്യാധുനിക ആയുധങ്ങളുമായി വാടക കൊലയാളികള്‍ മുഖ്യമന്ത്രിയെ എപ്പോള്‍ വേണമെങ്കിലും അക്രമിക്കാമെന്നാണ് ഇംഗ്ലീഷിലെഴുതിയ കത്തില്‍ പറയുന്നത്. ഈ അക്രമത്തിന്റെ സൂത്രധാരന്‍ നാഗ്പൂരില്‍ വസിക്കുന്നയാളാണെന്നും കത്തില്‍ പറയുന്നു.കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര സ്പെഷ്യല്‍ സെക്രട്ടറി സന്തോഷ് ബാല സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ഡി.ജി.പി, ഇന്റലിജന്‍സ് ഡയറക്ടര്‍, ഭുവനേശ്വര്‍ പോലീസ് കമ്മീഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close