KERALATrending

ഒഡീഷയില്‍ കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഭൂവനേശ്വര്‍: ഒഡീഷയില്‍ ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളാണ് ഒഡീഷയിലെ സംബല്‍പുരില്‍ മരിച്ചത്. പതിനൊന്ന് ദിവസത്തിനിടെയാണ് മൂന്ന് പേരും മരിച്ചത്. സാവിത്രി അമ്മാള്‍(65), മകള്‍ മീന മോഹന്‍ (49), മകന്‍ എസ്എസ് രാജു (47), എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി ഒഡീഷയില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇവരുടെ മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പതിന്നൊന്ന് ദിവസത്തിനിടെ മൂന്ന് മരണങ്ങളും സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയര്‍ന്നിരിക്കുകയാണ്. നേരത്തെ റൂര്‍ക്കലയില്‍ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫായിരുന്നു മരിച്ചത്.

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗബാധ 36,91,167 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 819 പേര്‍ക്കാണ് കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഇതോടെ, രാജ്യത്ത് ആകെ മരണസംഖ്യ 65,288 ആയി. നിലവില്‍ 7,85,996 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close