KERALANEWSTop News

ഒന്നിച്ചു നിരാഹാരം കിടന്നവര്‍, പൊലീസിന്റെ തല്ലുകൊണ്ടവര്‍;പഴകും തോറും ഓര്‍മകള്‍ക്ക് വീര്യം കൂടും എന്ന് തെളിയിച്ച കൂട്ടുക്കെട്ട് രണ്ടാം മന്ത്രി സഭയിലും ഒന്നിക്കുന്നു

ആലപ്പുഴ :മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ അധികാരത്തിലെത്തുന്നത് ഇവിടെ ബലമാകുന്നത് സംസ്ഥാനത്തെ ഇനി നയിക്കാന്‍ പോകുന്ന പുതുമുഖ മന്ത്രിമാരെക്കാള്‍ ഉപരി വര്‍ഷങ്ങളുടെ കാലപ്പഴക്കത്തിലും ബലക്കുറവ് ഉണ്ടാകാതെ ഇന്നും നിലനില്‍ക്കുന്ന ചിലരുടെ കൂട്ടുക്കെട്ടുകള്‍ തന്നെയാണ്. വിപ്ലവ വീര്യം തലക്ക് പിടിച്ച നാള്‍ മുതല്‍ ഒന്നിച്ചുണ്ടായിരുന്ന നാല് സഖാക്കന്മാര്‍ മന്ത്രിസഭയിലും ഒരുമിക്കുകയാണ്.കെ.എന്‍.ബാലഗോപാലും പി.രാജീവും കെ.രാധാകൃഷ്ണനും പി.പ്രസാദുമാണ് ആ നാല് ചെറുപ്പക്കാര്‍.

1995ല്‍ ക്യൂബയില്‍ നടന്ന ലോക യുവജനോത്സവത്തില്‍ കേരളത്തില്‍ നിന്നും നാലു ചെറുപ്പക്കാര്‍ പങ്കെടുത്തിരുന്നു. വിപ്ലവ വീര്യം തലക്ക് പിടിച്ച നാലു പേര്‍.ഒന്നിച്ചു നിരാഹാരം കിടന്നവര്‍, പൊലീസിന്റെ തല്ലുകൊണ്ടവര്‍.ക്യൂബയില്‍ നടന്ന ലോക യുവജനോത്സവത്തില്‍ ഒന്നിച്ചു യാത്ര ചെയ്തതിന്റെ ഓര്‍മയായി ഒരു ചിത്രം പി.പ്രസാദ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. പ്രസാദ് അന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എന്‍.ബാലഗോപാലും പി.രാജീവും എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍.

മുന്‍ മന്ത്രി വി എസ്.സുനില്‍ കുമാര്‍, മുന്‍ എംഎല്‍എ പരേതനായ മത്തായി ചാക്കോ, സിപിഐ നേതാവും വിവരാവകാശ കമ്മിഷന്‍ അംഗവുമായിരുന്ന പരേതനായ സോണി ബി.തെങ്ങമം, സിപിഎം നേതാക്കളായ യു.പി.ജോസഫ്, സി.എന്‍.മോഹനന്‍, സിപിഐ നേതാവ് കെ.ജി.ശിവാനന്ദന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ക്യൂബയിലേക്കു പോകുന്നതിനു മുന്‍പ് കുറച്ചു ദിവസം സംഘം റഷ്യയിലും തങ്ങിയിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ആ ക്യൂബാ കൂട്ടുകെട്ട് മന്ത്രിസഭയിലും ഒരുമിക്കുമ്പോള്‍ വീണ്ടും കേരളം സാക്ഷ്യം വഹിക്കുക മറ്റൊരു ചരിത്ര നിമിഷത്തിന് തന്നെയാകും എന്ന കാര്യം ഉറപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close