Covid UpdatesEducationKERALANEWS

ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ‘വീട്ടുപരീക്ഷ’; നിർദ്ദേശങ്ങൾ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു പരീക്ഷകൾ പിൻവലിച്ചതിനു പിന്നാലെ ‘വീട്ടുപരീക്ഷ’ യുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പുസ്തകരൂപത്തിലുള്ള രേഖ നൽകുന്നത്. മേയ് 10ന് അകം ഉത്തരങ്ങളെഴുതി തിരികെ നൽകണം. പിന്നീട് അധ്യാപകർ മൂല്യനിർണയം നടത്തും. എല്ലാവരെയും ജയിപ്പിക്കുമെങ്കിലും സ്കോർ കണക്കാക്കുന്നത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

സാധാരണ പരീക്ഷാരീതിയിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. 8, 9 ക്ലാസുകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തിൽ മെയ്‌ 10നകം ഉത്തരങ്ങളെഴുതി തിരിച്ചു നൽകണം. ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു പുസ്തകത്തില്‍ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരങ്ങളും ഒരേ പുസ്തകത്തില്‍ തന്നെ എഴുതുകയും വേണം. കുട്ടികള്‍ക്ക് സ്വന്തമായി ഉത്തരമെഴുതാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായം നല്‍കാം. നിര്‍ദേശിക്കുന്ന സമയത്തിനുള്ളില്‍ കുട്ടികള്‍ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണംഎന്നും അധ്യാപകരുടെ സഹായം ആവശ്യമെങ്കിൽ തേടാം എന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ ഒരേ പുസ്തകത്തിൽ തന്നെ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തുന്നത് അധ്യാപകർക്കു ബുദ്ധിമുട്ടുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close