INDIANEWS

ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുള്ളവര്‍ മടക്കിനല്‍കണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി :കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാര്‍ഡുകള്‍ ജനുവരി 10-നകം മടക്കിനല്‍കണമെന്ന് നിര്‍ദേശം. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകള്‍ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയില്‍നിന്ന് കണക്ഷന്‍ എടുത്തിട്ടുള്ളത് അവര്‍ക്ക് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്.

സന്ദേശമനുസരിച്ച് ആളുകള്‍ അധികമുള്ള സിം കാര്‍ഡുകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ വകുപ്പു നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നു. എന്നാല്‍ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാര്‍ഡുകളുടെ കണക്ഷന്‍ താനെ റദ്ദാകാറുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close