INDIANEWS

ഒന്‍പത് മാസത്തിനിടെ ചെന്നൈയില്‍ റദ്ദാക്കിയത് ഒരു ലക്ഷത്തിലേറെ ലൈസന്‍സുകള്‍

ചെന്നൈ: ഗതാഗത ലംഘനത്തിന്റെ പേരില്‍ ഒന്‍പത് മാസത്തിനിടെ ചെന്നൈയില്‍ റദ്ദാക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ ലൈസന്‍സുകള്‍! കോയമ്പത്തൂര്‍ നഗരത്തിലെ അമ്പരപ്പിക്കുന്ന കണക്കാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വര്‍ഷം അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സിറ്റി പൊലീസ് 1,17,628 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോററ്റിയോട് ശുപാര്‍ശ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇതില്‍ 1,01,082 ലൈസന്‍സുകള്‍ താത്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയത്.അമിതവേഗം, അമിതഭാരം കയറ്റല്‍, യാത്രക്കാരെ അധികമായി കയറ്റല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍, ട്രാഫിക്ക് സിഗ്‌നലുകള്‍ തെറ്റിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാണ് നടപടി.

സെപ്റ്റംബര്‍ 27 വരെയുള്ള കണക്കനുസരിച്ച് ലോക്ഡൗണ്‍ കാലത്ത് സിറ്റി പൊലീസ് മൂന്ന് ലക്ഷം ഗതാഗത ചട്ട ലംഘനക്കേസുകള്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി കേസുകളാണ് നഗരത്തില്‍ വര്‍ധിച്ചത്.അതേസമയം, പരിശോധന കര്‍ശനമാക്കിയതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങള്‍ കുറവ് വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2019ല്‍ വാഹനാപകടങ്ങളില്‍ 104 പേര്‍ മരിച്ചു. ഈ വര്‍ഷം ഇത് 46 ആയി കുറഞ്ഞു. അപകടങ്ങള്‍ 795ല്‍ നിന്ന് 490 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close