INDIANEWS

ഒബാമയ്ക്ക് ഇന്ത്യയെ കുറിച്ച് ഒന്നും അറിയില്ല: സഞ്ജയ് റാവത്ത്

മുംബൈ: മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഓര്‍മക്കുറിപ്പുകളിലെ രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനക്കെതിരെ ശിവസേന. പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്താണ് ഒബാമക്കെതിരെ രംഗത്തെത്തിയത്. മുന്‍ യു.എസ് പ്രസിഡന്റിന് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്ന് അദ്ദേഹം ചോദിച്ചു.ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ കുറിച്ച് വിദേശരാജ്യത്തെ ഒരു നേതാവ് ഇത്തരം പ്രസ്താവന നടത്താന്‍ പാടില്ല. പരാമര്‍ശങ്ങള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഭാവിയില്‍ വലിയ ചലനങ്ങളുണ്ടാക്കും. ട്രംപിന് ഭ്രാന്താണെന്ന് നമ്മളാരും പറയില്ല. ഒബാമക്ക് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്നും റാവത്ത് ചോദിച്ചു.എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറയുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close