KERALANEWS

ഒരാഴ്ച്ചയോളം വെള്ളവും തീറ്റയും ലഭിക്കാതെ രണ്ട് പോത്തുകള്‍ ചത്തു;വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തിന് മൃഗങ്ങളെ ഉപയോഗിച്ചു; മിണ്ടാപ്രാണികളോട് ക്രൂരത

പാലക്കാട്: നഗരത്തിലെ കൊപ്പത്ത് മിണ്ടാപ്രാണികളോട് ക്രൂരത. മുപ്പതിലധികം പോത്തുകൾ പട്ടിണിയിലാക്കി ഉടമ സ്ഥലംവിട്ടു. ഒരാഴ്ച്ചയോളം വെള്ളവും തീറ്റയും ലഭിക്കാതെ രണ്ട് പോത്തുകള്‍ ചത്തു. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തിന് മൃഗങ്ങളെ ഉപയോഗിച്ചുവെന്നാണ് പ്രാഥമിക നിഗമനം.പോത്തുകളെ എത്തിച്ചയാൾ അഭിഭാഷകനാണെന്നാണ് വിവരം. സ്ഥലം ഉടമ കോഴിക്കോട് സ്വദേശി ചന്ദ്രനാണ്. ഇവർ തമ്മിലുളള തർക്കത്തിന്റെ പേരിൽ മൃഗങ്ങളെ ഇറക്കിവിട്ടെന്നാണ് ആരോപണം. മൃഗങ്ങളുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ പ്രദേശവാസികളും നഗരസഭാ തൊഴിലാളികളും ചേര്‍ന്ന് പോത്തുകള്‍ക്ക് തീറ്റയും വെള്ളവും നല്‍കി.സ്ഥലം ഉടമയായ ചന്ദ്രൻ ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close