KERALANEWSTop News

ഒരിക്കൽ പോലും സ്വയംഭോഗം ചെയ്യാത്ത 20 ശതമാനം സ്ത്രീകൾ; ഇത് എങ്ങനെയെന്ന് പോലും അറിയാത്തവരും കുറവല്ല; അന്താരാഷ്ട്ര സ്വയംഭോ​ഗ മാസത്തിൽ ചർച്ചയാകുന്ന കണക്കുകൾ ഇങ്ങനെ

സ്വയംഭോഗ ദിനം സംബന്ധിച്ച് ചില തർക്കങ്ങൾ നിലവിലുണ്ട്. ചിലർ മെയ് 7 നും മറ്റുള്ളവർ മെയ് 28 നും സ്വയംഭോ​ഗദിനം ആഘോഷിക്കുന്നു. എന്നാൽ, മെയ് മാസം മുഴുവൻ അന്താരാഷ്ട്ര സ്വയംഭോഗ മാസം എന്നറിയപ്പെടുന്നു. എന്നാൽ ഇന്നും ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുടെ ഭൂരിപക്ഷത്തിനും സ്വയംഭോ​ഗത്തെ കുറിച്ച് അറിയില്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വയംഭോഗം തികച്ചും സാധാരണ മനുഷ്യ സ്വഭാവമായിരുന്നിട്ടും, പൗരാണിക ​ഗ്രന്ഥങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടും 20 ശതമാനം വരെ സ്ത്രീകൾ ഒരിക്കൽ പോലും സ്വയംഭോഗം ചെയ്തിട്ടില്ലെന്നാണ് ഈ മേഖലയിൽ നടക്കുന്ന പഠനങ്ങളും വെളിപ്പെടുത്തുന്നത്. പല സ്ത്രീകൾക്കും ഇത് എങ്ങനെയെന്ന് പോലും അറിയില്ല.ഇന്ന് ലോകം എമ്പാടും സ്വയംഭോ​ഗം ഒരു തെറ്റല്ലെന്ന് അം​ഗീകരിച്ച് കഴിഞ്ഞു. എന്നാൽ, നാലിൽ ഒരാൾ മാത്രമാണ് ഇത് പതിവായി ചെയ്യുന്നത്.

സ്വയംഭോഗം ചരിത്രാതീത ഗുഹാചിത്രങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രീക്കുകാരും റോമാക്കാരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന ഈജിപ്തുകാർ ആചാരപരമായി പോലും ഇത് ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ ​ഗുഹാക്ഷേത്രങ്ങളിലും ഇത്തരം ചുമർ ചിത്രങ്ങൾ കാണാം. ബ്രിട്ടണിലും ആസ്ട്രേലിയയിലും വാങ്കേഴ്സ് മന്ത് എന്നാണ് സ്വയംഭോഗ മാസം അറിയപ്പെടുന്നത്. സ്വയം ഭോഗം എന്ന അവകാശത്തെ സംരക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടിയുള്ള ദിവസം. സ്വയംഭോഗം സ്വാഭാവിക പ്രക്രിയ എന്ന നിലയിൽ അത് ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയുള്ള ദിനം കൂടിയാണ് മെയ് 28.

ഇപ്പോഴും ഭയപ്പാടോടെയും സംശയത്തോടെയുമാണ് സമൂഹം സ്വയംഭോഗത്തെ കാണുന്നത്. എന്നാൽ കാലം മാറിയതോടെ ശരീരത്തിൻ്റെ ആനന്ദവും സ്വയം ഭരണവും സ്വയം കണ്ടെത്തുന്നവരുടെ എണ്ണം വർധിച്ചു.ഏതു കാര്യത്തിനുമെന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യകരവും അനാരോഗ്യകരവുമായ പലതുമുണ്ട്. മിതമായ തോതിൽ ചെയ്താൽ ഇത് ആരോഗ്യകരമായ പല ഗുണങ്ങളും നൽകുന്നുണ്ട്. അനാരോഗ്യകരമായാൽ പല ദോഷങ്ങളും വരുത്തുകയും ചെയ്യും. പുരുഷൻ മാത്രമല്ല, സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നതിൽ പുറകിലല്ല. പുരുഷൻ മുക്കാൽ ഭാഗവും സ്‌ത്രീ അര ഭാഗവുമെന്നാണ്‌ കണക്ക്‌. സ്വയംഭോഗത്തെക്കുറിച്ച് പല ധാരണകളും പലർക്കുമുണ്ട്. ഇതിൽ തെറ്റിദ്ധാരണകളും ശരിയായ ധാരണകളുമെല്ലാം ഉൾപ്പെടുകയും ചെയ്യും. സ്വയംഭോഗത്തെക്കുറിച്ച് തെറ്റായ ധാരണങ്ങൾ പലർക്കും ഇപ്പോഴുമുണ്ട്.

സ്വയംഭോഗം ആരോഗ്യത്തിനു കേടാണ്, ലൈംഗികാവയവങ്ങൾക്കു തകരാറ് എന്നിങ്ങനെ പോകുന്നു,ഇത്. എന്നാൽ സ്വയം ഭോഗം ആരോഗ്യകരമെങ്കിൽ ആരോഗ്യകരവും അനാരോഗ്യകരമെങ്കിൽ അനാരോഗ്യവുമെന്നതാണ് കണക്ക്. ആരോഗ്യകരവും അനാരോഗ്യകരവുമാക്കുന്ന പല കാര്യങ്ങളുമുണ്ട്. എല്ലാ പുരുഷന്മാരും സ്വയംഭോഗം ചെയ്യാറില്ല. 57 ശതമാനം പുരുഷന്മാർ മാത്രമാണ് റെഗുലറായി സ്വയംഭോഗം ചെയ്യുന്ന വിഭാഗത്തിൽ പെടുന്നത്. ബാക്കിയുള്ളവർ ഈ വിഭാഗത്തിൽ പെടുന്നവരല്ല. ഇതുപോലെയാണ് സ്ത്രീകളുടെ കാര്യത്തിലും.

സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കുറവാണ്. പുരുഷന്മാരുടെ കാര്യത്തിൽ 57ൽ ബാക്കിയുള്ള ശതമാനം പുരുഷന്മാരിൽ സ്വയംഭോഗം ചെയ്യാത്തവരും ചിലപ്പോൾ മാത്രം ചെയ്യുന്നവരുമെല്ലാം ഉൾപ്പെടുന്നു.സ്ത്രീകളുടെ സ്വയംഭോഗ കാര്യത്തിലും പല തെറ്റിദ്ധാരണകളുമുണ്ട്. സ്ത്രീകളുടെ സ്വയംഭോഗ കാര്യത്തിലും പല തെറ്റിദ്ധാരണകളുമുണ്ട്. സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നവരിൽ പെടുന്നു.വൈബ്രേറ്ററുകൾ സാധാരണ സ്ത്രീകൾ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കുന്നവയാണ്. എന്നാൽ സ്ത്രീകൾ മാത്രമാണ് ഇതിന് വൈബ്രേറ്ററുകൾ ഉപയോഗിയ്ക്കുന്നതെന്ന ധാരണയും തെറ്റാണ്. പുരുഷന്മാരും സ്വയംസുഖത്തിനായി ഇതുപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ലൈംഗിക ആസക്തി കൂടുതലുള്ള പുരുഷന്മാരാണ് ഇത് ഉപയോഗിയ്ക്കാറ്. പുരുഷനും സ്ത്രീയ്ക്കുമുള്ള വൈബ്രേറ്ററുകളും വ്യത്യസ്തമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close