KERALANEWSTrending

ഒരുതവണകൂടി എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല : പിസി ജോര്‍ജ്

തിരുവനന്തപുരം: ഒരുതവണകൂടി എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഒരുതവണ കൂടി സിപിഎം അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുപോകുമെന്നും അവര്‍ വലിയ ശക്തിയായി വളരുമെന്നുമാണ് ബിജെപി കരുതുന്നത്. അതൊരു സത്യമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് കാണില്ല. അങ്ങനെവന്നാല്‍ കോണ്‍ഗ്രസിനൊപ്പമുള്ള ഹിന്ദു വിഭാഗം ബിജെപിയിലേക്ക് വരുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മാത്രമല്ല നോര്‍ത്ത് ഈസ്റ്റ് ഉള്‍പ്പെടെ ക്രിസ്തുമത വിശ്വാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപി ഭരണത്തിലാണല്ലോ. അങ്ങനെ വരുമ്പോള്‍ ആ വഴിക്കും ഒരു നീക്കം നടത്താം എന്നവര്‍ കരുതുന്നുണ്ട്. ഇത്തവണ മൂന്ന് സീറ്റ് വരെ അവര്‍ക്ക് കിട്ടാമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്.അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ രണ്ടാം വരവിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷെ സരിത കേസ് വീണ്ടും കൊണ്ടുവന്നത് പിണറായിക്ക് പാരയാകുമെന്നാണ് എന്റെ വിലയിരുത്തല്‍. നാലേമുക്കാല്‍ കൊല്ലം ഭരിച്ചിട്ട് ഉണ്ടാകാത്ത ആവേശം ഇക്കാര്യത്തില്‍ ഇപ്പോഴെങ്ങനാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരില്ലെ. ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതുരണ്ടും താരതമ്യം ചെയ്യുമ്പോള്‍ ജനം യുഡിഎഫിനൊപ്പമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close