KERALATrending

ഒരുദിവസത്തേക്ക് കേരളത്തിന്റെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണറായി ഈ കോട്ടയംകാരി

കോട്ടയം: പെണ്‍കുട്ടികളുടെ രാജ്യാന്തരദിനത്തോട് അനുബന്ധിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സ്ഥാനം ഒരുദിവസത്തേക്ക് വഹിക്കാനൊരുങ്ങി കോട്ടയം സ്വദേശിനി ഐശ്വര്യ അലക്‌സ്. പെണ്‍കുട്ടികളുടെ ദിനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ നടത്തിയ ഒരു മിനിറ്റ് പ്രസംഗത്തില്‍ വെന്നിക്കൊടി പാറിച്ചതോടെയാണ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ പദവിയില്‍ ഒറ്റദിവസം ഇരിക്കാനുള്ള അവസരം ഐശ്വര്യയെ തേടിയെത്തിയത്.

പെണ്‍കുട്ടികളുടെ രാജ്യാന്തരദിനമായ ഒക്ടോബര്‍ 11 ഞായറാഴ്ചയായതിനാല്‍ ഒന്‍പതിന് സ്ഥാനമേറ്റെടുക്കും. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ചുമതലയായിരിക്കും അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യക്ക്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പരിപാടി സംഘടിപ്പിക്കുക. ഹരിയാന അംബാലയിലെ മഹാ ഋഷി മാര്‍ക്കണ്ഡേശ്വര്‍ ഡന്റല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് കോളജിലാണ് ഐശ്വര്യ പഠിക്കുന്നത്. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂള്‍, പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്നിവടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കുട്ടികളുടെ ദേശീയ സയന്‍സ് കോണ്‍ഗ്രസില്‍ ‘കുട്ടിശാസ്ത്രജ്ഞ’യായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കളത്തിപ്പടി ഡിസയര്‍നെസ്റ്റ് ഫ്‌ളാറ്റില്‍ അഡ്വക്കേറ്റ് അലക്‌സ് എം അരയത്തിന്റെയും അനിതയുടെയും മകളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close