Breaking NewsKERALANEWSTop News

ഒരുപണിയും ഇല്ലാത്തവന്റെ കൂടെ മകൾ ഇറങ്ങിപ്പോയിട്ടും വിവാഹം നടത്തിക്കൊടുത്തു; ഇരുവരുടെയും വീട്ടുചെലവുകൾ നടത്തിയിരുന്നതും അശോകൻ; അച്ഛൻ കിടപ്പിലായതോടെ അർച്ചനക്ക് നരകജീവിതവും; വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവത്തിന് പിന്നിലെ കഥ ഇങ്ങനെ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലും സർവത്ര ദുരൂഹത. ഒരു വർഷം മുമ്പാണ് അർച്ചന കാമുകനായ സുരേഷിനൊപ്പം ഇറങ്ങിപ്പോകുന്നത്. പിന്നീട് വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഇരുവർക്കും ജോലിയൊന്നും ഉണ്ടായിരുന്നില്ല. അർച്ചനയുടെ പിതാവ് അശോകൻ രോ​ഗബാധിതനായി കിടപ്പിലാണ്. ബന്ധുക്കൾ നൽകുന്ന സഹായം കൊണ്ടായിരുന്നു ഇരുവരും ജീവിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ ഏറിയതോടെ കലഹം പതിവായി. ഇതിന് പിന്നാലെയാണ് അർച്ചന ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതും ഭർത്താവ് പൊലീസിനെ കണ്ട് ഭയന്നോടിയതും.

താനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് അർച്ചന വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിതാവായിരുന്നു ഇരുവരുടെയും ചിലവ് വഹിച്ചിരുന്നത്. അശോകൻ വയ്യാതെ കിടപ്പിലായതോടെ ബന്ധുക്കളും സഹായിച്ചു. എന്നാൽ, ഇരുവരുടെയും ചിലവുകൾ കഴിയാൻ ഇത് പര്യാപ്തമാകാതെ വന്നതോടെയാണ് കലഹം തുടങ്ങിയത്. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന പെൺകുട്ടിയുടെ മാതാവ് മോളി ആരോപിച്ചതോടെയാണ് സംഭവത്തിന് ശേഷം ഒളിവിൽ പോയ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അര്‍ച്ചന, ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പെൺകുട്ടിയുടെ അച്ഛന്‍ അശോകന്‍. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിക്കുന്നതിന് തലേദിവസം അര്‍ച്ചന സുരേഷിനൊപ്പം വീട്ടില്‍ വന്നിരുന്നു.

അന്ന് സുരേഷിന്റെ കയ്യില്‍ ഒരു ലിറ്ററിന്റെ കുപ്പിയില്‍ ഡീസലുണ്ടായിരുന്നു. എന്തിനാണ് ഇത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ ഉറുമ്പായതുകൊണ്ടാണ് എന്ന് മറുപടി നല്‍കി. ഉപ്പോ മഞ്ഞള്‍പ്പൊടിയോ ഇട്ടാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ അവയെന്നും ഇട്ടിട്ട് പോകുന്നില്ല എന്നായിരുന്നു സുരേഷ് മറുപടി നല്‍കിയതെന്നും അശോകന്‍ പറഞ്ഞു.

വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) ഇന്നലെ രാത്രിയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയതോടെ അർച്ചനയുടെ ഭർത്താവ് സന്തോഷ് സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സന്തോഷ് പൊലീസിന്റെ പിടിയിലാകുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടിൽ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അർച്ചനയുടേതും സുരേഷിൻറേതും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അർച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. വിഴിഞ്ഞം പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാൽ ഇരുവരും തമ്മിൽ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് ഇന്നലെ രാത്രിയോടെ അർച്ചനയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.

പക്ഷേ പൊലീസെത്തിയപ്പോൾ അർച്ചനയുടെ ഭ‍ർത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് അറിയിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close