കൊച്ചി: യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൂന്നാഴ്ച്ചയോളം ക്രൂരമായി പീഡിപ്പിച്ച മാര്‍ട്ടിന്‍ ജോസഫിനെ തേടി പൊലീസ്. മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ ഇരുപത്തിരണ്ട് ദിവസമാണ് യുവതി ഇയാളുടെ ക്രൂരതക്ക് ഇരയായത്.
പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുവരേയും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.ഐയുടേയും പ്രത്യേകസംഘത്തിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നുണ്ട്.
അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
തൃശ്ശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലാണ് പ്രതി. പ്രതിയായ മാര്‍ട്ടിനും യുവതിയും എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലായത്. അതിനു ശേഷം കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിയതോടെ മുന്‍പരിചയമുണ്ടായിരുന്ന മാര്‍ട്ടിനൊപ്പം യുവതി താമസിക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടിന്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിക്രൂരമായ ലൈംഗികാതിക്രമവും മര്‍ദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള കഠിന പീഡനങ്ങള്‍ നേരിടേണ്ടി വന്നതെന്നു യുവതി വ്യക്തമാക്കുന്നു.
ഭക്ഷണം വാങ്ങുന്നതിനായി മാര്‍ട്ടിന്‍ പുറത്തുപോയപ്പോഴാണ് യുവതി ഫ്‌ളാറ്റില്‍നിന്ന് രക്ഷപെട്ടത്. ഒളിവില്‍ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാര്‍ട്ടിന്‍ നിരന്തരം വിളിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപെട്ടു. പീഡനത്തിനും മര്‍ദനത്തിനും പുറമെ യുവതിയില്‍നിന്ന് ഇയാള്‍ പണവും തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിരുന്നു.
സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടിലിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കോവിഡും ലോക്ഡൗണും മൂലമാണ് ഇയാളെ പിടികൂടാനാകാത്തതെന്നാണ് പോലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യം തേടി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മാര്‍ച്ചില്‍ ജില്ലാ സെഷന്‍സ് കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. അന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറയുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫ്‌ളാറ്റില്‍നിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ നഗ്‌ന വീഡിയോ പുറത്തുവിടുമെന്നും ഭീക്ഷണിപ്പെടുത്തിരുന്നു.
മര്‍ദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ ബലാത്സംഗ മടക്കമുള്ള വകുപ്പുകള്‍ ചുമത്തി മാര്‍ട്ടിനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പ്രതിയുടെ ഉന്നത സ്വാധീനമാണ് കാരണം എന്നാണ് ആരോപണം. പ്രതി ഒളിവിലായതുകൊണ്ടാണ് നടപടി വൈകുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.