അതി സുന്ദരിയായതിനാൽ തനിക്ക് കാമുകൻമാരെ കിട്ടുന്നില്ലെന്ന പരാതിയുമായി മോഡൽ. സ്വിറ്റ്സർലന്റുകാരിയായ മോഡൽ സെലിൻ സെന്റിനോയാണ് താൻ അതിസുന്ദരിയായതിനാൽ ഏകാകിയായി കഴിയേണ്ടി വരുന്നു എന്ന് വെളിപ്പെടുത്തുന്നത്. തന്നോട് സംസാരിക്കാൻ പുരുഷന്മാർക്ക് ധൈര്യമില്ലെന്നാണ് യുവതി പറയുന്നത്. 26കാരിയായ മോഡലിന് ഇൻസ്റ്റാഗ്രാമിൽ 487,000 ഫോളോവേഴ്‌സ് ഉണ്ട്. എന്നിട്ടും തനിക്ക് കാമുകനെ ലഭിക്കുന്നില്ലെന്നാണ് താരത്തിന്റെ പരാതി.
നന്ദി കേരളമേ… കുഞ്ഞുമുഹമ്മദിനായി 18 കോടി തികഞ്ഞു

26 കാരിയായ സെലിൻ സെന്റിനോ തന്റെ സൗന്ദര്യം വർധിപ്പിക്കാനായി അടുത്തിടെ 20,000 പൗണ്ടാണ് ചിലവഴിച്ചത്. ചാറ്റ് ചെയ്യാൻ ആത്മവിശ്വാസമുള്ള പുരുഷന്മാരെ കണ്ടെത്താൻ പാടുപെടുന്നതിനാൽ തനിക്ക് ഇപ്പോഴും ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. തന്റെ ചിത്രങ്ങൾ ദൂരെ നിന്ന് നോക്കുന്നതിൽ പുരുഷന്മാർ സന്തുഷ്ടരാണെങ്കിലും, അവരാരും ഒരിക്കലും തന്നോട് പ്രണയാഭ്യർത്ഥന നടത്താൻ ധൈര്യപ്പെടുന്നില്ലെന്നും യുവതി പറയുന്നു. “ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം പോകുന്ന വേളയിൽ അവർ എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതുപോലെ തുറിച്ചുനോക്കും, അവരെ ക്ഷണിക്കാൻ ഞാൻ അവർക്ക് ഒരു ചെറു പുഞ്ചിരി നൽകുമ്പോൾ അവർ ഒരിക്കലും പ്രതികരിക്കില്ല- താരം പറയുന്നു.
കെ എം മാണി മരിച്ചിട്ടും സിപിഎമ്മിന്റെ പക അടങ്ങുന്നില്ല

“ചിലപ്പോൾ ഞങ്ങൾ ഒരു ക്ലബിലാണെങ്കിൽ ധാരാളം മദ്യം ഉണ്ടെങ്കിൽ അവർ ഹലോ പറയുകയും എന്നോട് ചാറ്റ് ചെയ്യുകയും ചെയ്‌തേക്കാം, പക്ഷേ മദ്യപിക്കാത്ത പുരുഷന്മാർക്ക് ഒരു ഹലോ പറയാൻ പോലും ധൈര്യമില്ല- താരം വെളിപ്പെടുത്തി. ഡേറ്റിംഗിനായി സെലിൻ ഒരാളെ കണ്ടെത്തിയാലും അവരാരും സംസാരിക്കാൻ പോലും ഭയക്കുന്നു എന്നാണ് താരത്തിന്റെ പരാതി. തന്റെ ശക്തമായ പ്രഭാവലയത്താൽ അവർ നിഷ്പ്രഭരായി പോകുകയാണെന്ന് യുവാക്കൾ വെളിപ്പെടുത്തി എന്നും താരം പറയുന്നു.
ആത്മാഭിമാനമുണ്ടെങ്കിൽ കേരള കോൺഗ്രസ് എം ഇടത് മുന്നണി വിടണമെന്ന് പി സി ജോർജ്ജ്

സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നിന്നുള്ള മോഡൽ തനിക്ക് ഒരു കാമുകനെ വേണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. തന്നോട് വർത്തമാനം പറയുകയും തന്നെ ചിരിപ്പിക്കുകയും തന്നെക്കാൾ ഉയരമുണ്ടായിരിക്കുകയും ചെയ്യുന്ന പുരുഷനെയാണ് തേടുന്നതെന്ന് താരം പറയുന്നു. കഴിഞ്ഞ ഏഴു വർഷമായി താൻ ഇണയെ തേടുന്നെന്നും എന്നാൽ, തന്നോട് സംസാരിക്കാൻ ധൈര്യമുള്ള ഒരാളെയും കണ്ടുകിട്ടിയില്ല എന്നുമാണ് താരം പറയുന്നത്.
മുസ്ലീം ലീഗിൽ വനിതകള്‍ക്ക് വിവേചനവും അവഗണനയും മാത്രം
