KERALANEWS

ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയില്‍

കൊല്ലം: കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്‍റോ തുരുത്ത് സ്വദേശി എഡ്വേര്‍ഡിന്റെ ഭാര്യ വര്‍ഷ (26) മക്കളായ അലന്‍ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്.എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരിയായ മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് സംശയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close