KERALA

ഒരു കെഎസ്ഇബി സേവി ദി ഡേറ്റ്… ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പല സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും സാമൂഹ്യമാധ്യമത്തില്‍ തരംഗമാകുന്നതിന് പുറകേ സാംസ്‌കാരിക – സാമൂഹിക ത്രാസുകളില്‍ തൂക്കി നോക്കി പുറകെ നടന്ന് തെറിപറയുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് തന്നെ. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഏറ്റുമാനൂര്‍ ഓണംതുരുത്തിലെ രാജേഷിന്റെയും ശരണ്യയുടെയും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയത്.

ചെറുകഥ പറയുന്ന സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇത്. വീടിന്റെ മീറ്റര്‍ റീഡിങ്ങിന് കെഎസ്ഇബി ഉദ്യോഗസ്ഥനെത്തുമ്പോള്‍ കാണുന്നുത് വീട്ടിന്റെ മുറ്റത്തിരുന്ന് ഒരു പെണ്‍കുട്ടി കോലം വരയ്ക്കുന്നതാണ്.മീറ്റര്‍ റീഡിങ്ങെടുത്ത് രാജേഷ് തിരിച്ച് പോകുമ്പോള്‍ നല്‍കുന്നത് ഇരുവരുടെയും വിവാഹ ദിവസത്തിന്റെ സേവ് ദി ഡേറ്റ് ബില്ല്.
ജോലിയുമായി ചേരുന്ന തരത്തില്‍ ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വേണം. ഞാനൊരു ഐഡിയ രാജേഷിനോട് പറഞ്ഞു. അവനത് വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നെ ശരണ്യയും ഓക്കെ പറഞ്ഞു. പിന്നൊന്നും നോക്കിയില്ല. പറ്റിയൊരു വീട് തപ്പിയെടുത്ത്. ഒരു ദിവസം അതിരാവിലെ പോയി അതങ്ങ് ഷൂട്ട് ചെയ്തു.’ ഫോട്ടോഗ്രാഫര്‍ കണ്ണന്‍ എസ് നായര്‍ പറഞ്ഞു.





Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close