KERALANEWS

ഒരു കേസിലും സിബിഐയ്ക്ക് വിടില്ലെന്ന സമീപനം സര്‍ക്കാറിനില്ല, പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചെന്നു മാത്രം

തിരുവനന്തപുരം:ഒരു കേസിലും സിബിഐയ്ക്ക് വിടില്ലെന്ന സമീപനം സര്‍ക്കാറിനില്ല,നേരത്തെ ചില കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സിബിഐയ്ക്ക് വിട്ടിട്ടുണ്ട്. വാളയാര്‍ കേസില്‍ അമ്മയുടെ ആവശ്യപ്രകാരം സിബിഐയ്ക്ക് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാറിന് വേറെ എന്താണ് വഴി? സോളാര്‍ കേസില്‍ പോലീസ് അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന്പരാതിക്കാരി പറയുന്നു.സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ന്യായമായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വലിയ വിമര്‍ശനത്തിനിടയാക്കും. അവരുടെ ആവശ്യം പരിഗണിച്ചെന്ന് മാത്രം, അല്ലാതെ അതില്‍ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close