INSIGHTKERALA

ഒരു ജനതയുടെ പ്രതികരണ മുന്നേറ്റങ്ങള്‍ക്കുമേല്‍ ഉരുക്കൊലിക്കുന്നു..

എല്‍.പി.ജി ടെര്‍മിനല്‍ പദ്ധതി നിര്‍മ്മാണം പുനരാരംഭിച്ചു,പുതുവൈപ്പില്‍ നിരോധനാജ്ഞ

പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കേ പ്രദേശത്ത് നിരോധനാജ്ഞാ. ജനങ്ങളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി മുങ്ങികിടന്ന പദ്ധതിയാണ് പുനരാരംഭിക്കുന്നത്. പ്രതിക്ഷേധം കണക്കിലെടുത്ത് പ്രദ്ദേശം കനത്ത പോലീസ് സുരക്ഷയിലാണ്.500 ലേറെ പോലീസുകാരെ പുതുവൈപ്പില്‍ വിന്യസിച്ചിട്ടുണ്ട്.പുതുവൈപ്പ്, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 10 വാര്‍ഡുകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപ്പടി ഉണ്ടാകും എന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്്.2010ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതിക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പാരിസ്ഥിതിക വകുപ്പിന്റെയും അനുമതി ലഭിച്ചിരുന്നു. പാരിസ്ഥിതിക വകുപ്പിന്റെ അനുമതിക്ക് ഇനി ആറു മാസം കൂടിയേ സാധുതയുള്ളു. ഇതേത്തുടര്‍ന്നാണ് ഇന്ന് തന്നെ നിര്‍മാണം പുനഃരാരംഭിക്കണം എന്ന് അധികൃതര്‍ തീരുമാനിച്ചത്.2010ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി ഇതുവരെ 45 ശതമാനം മാത്രമേ നിര്‍മാണം പൂര്‍ത്തീകരിച്ചുള്ളു. 2017ലാണ് പദ്ധതിക്കെതിരം വന്‍ പ്രക്ഷോഭം അരങ്ങേറിയത്. അതിനെ തുടര്‍ന്ന് ടെര്‍മിനലിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

എല്‍.പി.ജി പദ്ധതി
പാചക വാതക പ്രതിസദ്ധിയെ കേരളം കുറച്ചൊന്നുമല്ല ഭയക്കുന്നത്.2020തോടെ പാച്ചകവാതക ഇറക്കുമതി കൂട്ടേണ്ടി വരുമെന്നും പറയുന്നുണ്ട്. ഇതിനെല്ലാം ഉത്തരമായിട്ടാണ് പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനല്‍ എന്ന ആശയം വരുന്നത്്.2009 ആഗസ്റ്റിലാണ് പദ്ധതി വരുന്നത്.അന്നുമുതല്‍ തന്നെ വൈപ്പില്‍ പ്രതിക്ഷേധവും ഉയര്‍ന്നിരുന്നു.നിലവില്‍ മംഗലാപുരം ചെന്നൈപോര്‍ട്ടുകളില്‍ നിന്നും റോഡു മാര്‍ഗമാണ് എല്‍.പി.ജി കേരളത്തിലേക്ക് എത്തുന്നത്. വൈപ്പിന് പദ്ധതി പ്രാബല്യത്തിലായാല്‍ അപകടകരമായ ഈ യാത്ര ഒഴിവാക്കാന്‍ സാധിക്കും.2018ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതിയാണ് പ്രതിക്ഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷം മുമ്പ് നിര്‍ത്തി വെച്ചത്.690 കിലോമീറ്റര്‍ തീരപ്രദേശമാണ് പദ്ധതിക്കുവേണ്ടി പ്രയോജനപ്പെടുത്തുക. വിദേശത്തുനിന്ന് കപ്പലില്‍ എത്തിക്കുന്ന എല്‍.പി.ജി ഇവിടത്തെ പടുകൂറ്റന്‍ സംഭരണിയില്‍ സൂക്ഷിച്ച് പൈപ്പ് ലൈന്‍വഴി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബോട്ട്‌ലിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കും.15,000 ടണ്‍ വീതമുള്ള മൂന്ന് സംഭരണികളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം ആറു ലക്ഷം ടണ്‍ വാതകം സംഭരിക്കാമെന്നാണ് ഐ.ഒ.സി അധികൃതര്‍ കണക്ക് കൂട്ടുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പാചകവാതക ക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയിലെ പുതുവൈപ്പില്‍ എല്‍.പി.ജി. ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.

P


2008ലാണ് തുറമുഖ ട്രസ്റ്റ് പുതുവൈപ്പ് ലൈറ്റ് ഹൗസിനടുത്ത് 15 ഹെക്ടര്‍ പദ്ധതിക്കായി ഐ.ഒ.സി.ക്ക് കൈമാറിയത്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി വാതകവുമായെത്തുന്ന കപ്പലുകള്‍ക്ക് അടുക്കാന്‍ ടെര്‍മിനല്‍ പണിയും. ഇവിടെ സംഭരിക്കുന്ന വാതകം 498 കിലോമീറ്റര്‍ നീളമുള്ള പി. ജി പൈപ്പ് ലൈനിലൂടെ സേലം വരെ എത്തിക്കും. അമ്ബലമുകളിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി ) ബ്രണറുകള്‍, ഉദയംപേരൂര്‍ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍, പാലക്കാട്ട് ബി.പി.സി.എല്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് എന്നിവിടങ്ങളിലേക്കും ഇവിടെ നിന്ന് പൈപ്പ് കണക്ഷനുണ്ട്. ഐ.ഒ.സിയുടെ കോയമ്ബത്തൂര്‍, ഈറോഡ്, സേലം പ്ലാന്റുകള്‍ക്കും പുതുവൈപ്പില്‍ നിന്നാണ് എല്‍. പി. ജി നല്‍കുക. 23 പുതിയ ബോട്ടിലിംഗ് പ്ലാന്റ് ഉള്‍പ്പെടെ എല്‍.പി.ജി അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐ.ഒ.സി. കൊച്ചിയിലെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍, ബി.പി.സി.എല്ലുമായി ചേര്‍ന്നുള്ള കൊച്ചി-സേലം പൈപ്പ്‌ലൈന്‍, മുണ്‍ട്രാ-ഗോരഖ്പൂര്‍ എല്‍.പി.ജി പൈപ്പ്‌ലൈന്‍ എന്നിവ ഇതിന്റെ ഭാഗമാണ്.
എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിനു പരിസ്ഥിതി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ എല്‍.പി.ജിയുടെ ഏറ്റവും സുരക്ഷിത സ്റ്റോറേജ് സംവിധാനമായ മൗണ്ടഡ് ബുള്ളറ്റാണ് സ്റ്റോറേജിന് ഉപയോഗിക്കുക എന്നാണ് ഭരണകൂട ഭാഷ്യം. ടാങ്കുകള്‍ക്കുചുറ്റും റീ-ഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് ഭിത്തികളുണ്ടായിരിക്കും.ലോകോത്തര സുരക്ഷിത സ്റ്റോറേജ് സംവിധാനമാണിത്.എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിന്റെ കടല്‍ത്തീര സംരക്ഷണത്തെ കുറിച്ച് ചെന്നൈ ഐ.ഐ.ടി പഠനം നടത്തി ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതടക്കം 2200 കോടിരൂപയാണ് പദ്ധതിയുടെ ആകെ ചിലവ്. ഇതില്‍, 718 കോടിരൂപയാണ് ടെര്‍മിനല്‍ നിര്‍മ്മാണത്തിനാണ് നീക്കിവച്ചത്. നിലവില്‍ 2016 ഓഗസ്റ്റ് രണ്ടിന് ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചുള്ള പ്രതിഷേധ സമരങ്ങളെത്തുടര്‍ന്ന് 2017 ഫെബ്രുവരി 15ന് എല്‍.പി.ജി. ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയായിരുന്നു. പ്രതിക്ഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത.


കടലിനരികെ തീപ്പേടിയില്‍ പുതുവൈപ്പ്…
കൊച്ചി താലൂക്കിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ ഭാഗമായ പുതുവൈപ്പ് എന്ന ദ്വീപ് നമ്മുടെ ഭൂപ്പടത്തില്‍ ഇടം നേടിയിട്ട് എഴുപത് വര്‍ഷം പോലും ആയിട്ടില്ല.ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടിയാണ് ശക്തിയായ വര്‍ഷത്തിന്റെയും വെള്ളപൊക്കത്തിന്റെയും കാലത്ത് പുതുവൈപ്പ് പിറവി എടുക്കുകയായിരുന്നു. കടല്‍ പുതിയതായി വെച്ച കര പുതുവൈപ്പായി.അവിടെ പതിയ ജനവാസം ആരുംഭിക്കുകയായിരുന്നു. കൂടുതലും മത്സ്യബന്ധനം ഉപജീവനമാക്കിയവര്‍.അരലക്ഷത്തിലധികം വരും.ഇവിടുത്തെ ജനസംഖ്യ. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ദ്വീപുകളില്‍ ഒന്നാണ് പുതുവൈപ്പ്്്. എണ്‍പതു ശതമാനവും സാധാരണക്കാര്‍.മധ്യവര്‍ഗ്ഗം എന്നുവിളിക്കാവുന്നവര്‍പോലും ഇരുപത്് ശതമാനത്തില്‍ താഴയെ വരു.ഇവുടുത്തെ ജനവാസമേഖലയും കടലും തമ്മിലുള്ള അകലും 250 മീറ്ററില്‍ താഴെയാണ്.അവിടെയാണ് ജനരോക്ഷം പാടെ അവഗണിച്ചു കൊണ്ട് എല്‍.പി.ജി ടെര്‍മിനല്‍ വരുന്നത്.ആകെ 11.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് ജനവാസമേഖലയില്‍ 350 മീറ്റര്‍ മാത്രം അകലെ ഇങ്ങനെ ഒരു പ്ലാന്റ്്്് വരുന്നത്.അതീവ സുരക്ഷയിലാണ് എല്‍.പി.ജി ടെര്‍മിനല്‍ ഉയരുന്നത് എന്നു പറയുമ്പോഴും അതിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാട് ഉയര്‍ന്നിരുന്നു.അതില്‍ പ്രബലമായ ഒന്ന്്് യു.എന്‍ പരിസ്ഥിതി സംഘടനയുടെ മുന്‍ ഉപദേഷ്ടാവായ സാഗര്‍ ധാരയുടേതായിരുന്നു.നിര്‍ദിഷ്ട പുതുവൈപ്പ് എല്‍പിജി പദ്ധതിയുടെ അപകടസാധ്യത ഐഒസി അവകാശപ്പെടുന്നതിലും ഏറെ കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു എന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതി പ്രദേശത്തു അപകടമുണ്ടായാല്‍ അത് ബാധിക്കുന്ന സ്ഥലം കമ്പനി അവകാശപ്പെടുന്നതിലും പല മടങ്ങു അധികമാണെന്നും, ഫോര്‍ട്ടു കൊച്ചി, വൈപ്പിന്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ അപകടപരിധിയില്‍ ഉള്‍പ്പെടുമെന്നുമാണ് സാഗര്‍ ധാരയുടെ കണ്ടെത്തിയത്.ഇത് കമ്പനി പറയുന്നതിലും 25 ഇരട്ടി അധികമാണെന്നും സാഗര്‍ ധാര പറഞ്ഞു.കമ്പനിയുടെ അപകടസാധ്യതാ പഠനത്തിലെ പ്രകടമായ ഒരു പിഴവ്, അത് പദ്ധതിക്കുവേണ്ടി നിര്‍മിച്ച ജെട്ടിയില്‍ നിന്നും സംഭരണശാലയിലേക്കുള്ള 2.8 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈനില്‍ നിന്നുംവാതകച്ചോര്‍ച്ചയുണ്ടാവാനുള്ള സാധ്യത പരിഗണിച്ചിട്ടേ ഇല്ല എന്നതാണ്. ഇത് ഉള്‍പ്പെടുത്തിയാല്‍ പദ്ധതിയുടെ അപകടസാധ്യതാ പ്രദേശം പല മടങ്ങു വലുതാവും.പൈപ്പുലൈനും ജെട്ടിയുമടക്കം കണക്കുകൂട്ടുമ്പോള്‍ പദ്ധതിയുടെ പരമാവധി അപകടസാധ്യതാ പ്രദേശം 50 ചതുരശ്ര കിലോമീറ്ററോളം വരും. എന്നാല്‍ കമ്പനിയുടെ കണക്കില്‍ ഇത് വെറം രണ്ടു ചതുരശ്ര കിലോമീറ്ററില്‍ താഴെയാണ്.തീരുന്നില്ല നിര്‍മ്മാണത്തോടൊപ്പം തന്നെ നിയമലംഘനങ്ങളും ഉണ്ടായി കൊണ്ടിരുന്നു.

നിയമലംഘനങ്ങള്‍
ഹൈഡ്‌ടൈഡ് ലൈനില്‍ നിന്നും 200 മീറ്റര്‍ വിട്ട് നിര്‍മ്മാണം നടത്താനാണ് തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കിയിരിക്കുന്നത്.
കടല്‍ത്തിര വന്നടിക്കുന്ന ഇന്റല്‍ ടൈഡ് സോണിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. ഓരോ വര്‍ഷവും 23 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണാണ് ഇത്്്.ഓരോ വര്‍ഷവും 23 മീറ്റര്‍ കടല്‍ എടുത്തു പോകുന്ന ഇറോഷന്‍ സോണാണ് ഇത് എന്ന് നാട്ടുകാരും കമ്പനിയും ഒരു പോലെ സമ്മതിക്കുന്നുണ്ട്. നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍ നിന്നും പത്ത് മീറ്റര്‍ അകലെയുണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചുകയറി മതില്‍ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.ഇവിടെയാണ് കോടികള്‍ മുടക്കി അത്യാധുനിക സൗകര്യത്തോടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.അതേസമയം ഇപ്പോള്‍ നിര്‍മ്മാണത്തിന്റെ 80 ശതമാനവും കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള നോ ഡെവലപ്പ്‌മെന്റ് സോണിലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്ററിന് പുറത്തുള്ള സര്‍വേ നമ്ബരില്‍ മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം പാടുള്ളൂവെന്ന പെട്രോളിയം മന്ത്രാലയത്തിന്റെയും സുരക്ഷ അതോറിറ്റിയുടെയും നിര്‍ദ്ദേശം ലംഘിച്ചാണ് 200 മീറ്റര്‍ വിട്ട് പദ്ധതി ആ പ്ലോട്ടില്‍ നടക്കില്ലെന്ന വാദമുയര്‍ത്തി ഐ.ഒ.സി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. കടല്‍ക്ഷോഭം മൂലം മതിലിന് ദിനംപ്രതിയുണ്ടാകുന്ന ശക്തിക്ഷയമാണ് ഇവിടുത്തെ നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ ഓയില്‍ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങള്‍ പോലും ഇവിടുത്തെ മത്സ്യസമ്ബത്തിനെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നത്തിലും സംശയമില്ല.


സമരത്തിന്റെ നാള്‍വഴികള്‍
സമരം തുടങ്ങിയ ആദ്യനാള്‍മുതല്‍ സമര സമ്മിതി ആവശ്യപ്പെടുന്നത് തങ്ങള്‍ ടെര്‍മിനലിന് എതിരല്ല മറിച്ച് ഇത്രയും ജനവാസ്സമുള്ള ഒരിടത്ത് അത് സ്ഥാപിക്കാന്‍ പാടില്ല എന്നതാണ്.വെറും ആറു പേര്‍ മാത്രമായി തുടങ്ങിയ സമരസമിതിയില്‍ ഇന്ന് ആയിരങ്ങള്‍ ഉണ്ട്്്. 2009 മെയ് 18-നാണ് ഐ.ഒ.സി. സംഭരണ കേന്ദ്രത്തിനെതിരെയുള്ള സമരം ആരംഭിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ വീഴ്ച്ചകള്‍ ഉണ്ടായിരുന്നു.ജനങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ള ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ നടപടിക്രമമനുസരിച്ച്, പ്രദേശവാസികളെ വിളിച്ചുകൂട്ടി കാര്യങ്ങളെല്ലാം വിശദീകരിച്ച്, അതിലുള്ള പൊതുജനാഭിപ്രായം തേടിയിയേ നിര്‍മ്മാണം തുടങ്ങാവൂ.കമ്പനി ആദ്യം അത് ചെയ്തില്ല. പിന്നീട് പ്രദേശവാസികളുടെ നിരന്തര സമ്മര്‍ദ്ദം സഹിക്കാനാവാതെ അവര്‍ പൊതുജനാഭിപ്രായം തേടി. പക്ഷെ അപ്പോഴേക്കും ഇതിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം കഴിഞ്ഞിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വാങ്ങാതെയായിരുന്നു ആ നിര്‍മ്മാണം.പിന്നീട് വേലിയേറ്റ മേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിച്ചുകൊണ്ട് പ്ലാന്റ് സ്ഥാപിക്കാന്‍ 2010 ജൂലായ് അഞ്ചിന് വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കമ്പനിയുടെ 85ശതമാനം സ്ഥലവും നില്‍ക്കുന്നത് ഈ ഇരുന്നൂറ് മീറ്ററിനുള്ളിലാണ്. എന്നാല്‍ നിയമപ്രകാരം അവിടെ പ്ലാന്റ് തുടങ്ങാനാവില്ല.എന്നാണ് സമര സമ്മിതി പറയുന്നത്.പിന്നീട് നിരന്തരമുണ്ടായ ജനകീയമുന്നേറ്റങ്ങളുടെ നാള്‍വഴികളില്‍ പലപ്പോളും നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുകയും പിന്നീട് അത് തുടരുകയും ചെയ്ത്തു.2015 ഡിസംബര്‍ രണ്ടിന് കുറേ ഇരുമ്പ് പ്ലേറ്റുകളുമായി വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടമായി ആരംഭിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയായി. രാത്രിയും പകലുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെ ദുസഹമാക്കി.പോലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണം സജീവമായത്തോടെ 2016 ഫ്രബ്രുവരി മുതല്‍ ജനകീയ സമരങ്ങള്‍ സജീവമായി.പ്രദേശത്തെ അഞ്ഞൂറ് കുടുംബങ്ങളാണ് സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നത്. അമ്പത് കുടുംബങ്ങളടങ്ങുടെ ഓരോ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ഓരോ ദിവസത്തെ സമരം നയിച്ചു.അവിടുത്തെ ഓരോ വീടും ഐ.ഒ.സി കേന്ദ്രത്തിന്റെ മതിലും തമ്മില്‍ 30 മീറ്റര്‍ അകലെ മാത്രമാണ് ഉള്ളത്.


സമരസമിതിക്കെതിരെയുള്ള ആരോപണങ്ങള്‍
സമരക്കാര്‍ക്ക് വിദേശഫണ്ട് വരുന്നുണ്ട്, ടാങ്കര്‍ ലോറി മാഫിയയാണ് സമരത്തിന് പിന്നില്‍ തുടങ്ങിയ പ്രചരണങ്ങള്‍ കമ്പനി തന്നെയാണ് നടത്തുന്നത്. അവര്‍ നോക്കുമ്പോള്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് നടത്തുന്നതിന് കാശ് ചെലവുണ്ട്. അപ്പോള്‍ തീവ്രവാദ ബന്ധവും ലോറി മാഫിയ ബന്ധവുമൊക്കെ ആരോപിച്ച് സമരത്തെ ഇല്ലായ്മ ചെയ്ത് കളയാമെന്നാണ് അവര്‍ കരുതുന്നത്. മംഗലാപുരത്തു നിന്ന് കേരളത്തിലേക്ക് 120 ടാങ്കര്‍ ലോറികളിലാണ് കേരളത്തിന്റെ മൂന്ന് ഭാഗങ്ങളിലേക്ക് എല്‍.പി.ജി. എത്തിക്കുന്നത്. ഈ പ്ലാന്റില്‍ നിന്ന് പൈപ്പ് വഴി ഗ്യാസ് വിതരണം ചെയ്താല്‍ ട്രക്ക് ഉടമകള്‍ക്ക് നഷ്ടമാവും, അതുകൊണ്ട് അവരാണ് സമരത്തിന് പിന്നിലെന്നാണ് ആരോപണം. എന്നാല്‍ നാട്ടുകാര്‍ ആ ആരോപണത്തെ പൂര്‍ണമായും തള്ളുന്നു. കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഈ കേന്ദ്രത്തില്‍ നിന്ന് 500 ലോറി എല്‍.പി.ജി. പോവുമെന്നാണ്. അങ്ങനെയാണെങ്കില്‍ ലോറി മാഫിയക്ക് അത്്്്്് കൂടുതല്‍ ലാഭമാണ്്. ആരോപണങ്ങള്‍ പലതുണ്ടായിട്ടും അതിനെയെല്ലാം പോരാട്ട വീര്യം കൊണ്ട് തോല്‍പ്പിച്ച ജനതയാണ് പുതുവൈപ്പിലേത്.

സമരസമിതി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെങ്കിലും ജനപക്ഷത്തുനിന്നുള്ള നിലപാട് എടുക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായില്ല.പദ്ധതി പിന്‍വലിക്കാന്‍ കഴിയില്ല എന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്തു വന്നാലും സ്വന്തം വീട്ടുമുറ്റത് ഒരു ബോബ് കൊണ്ടു വന്നു സ്ഥാപിക്കാന്‍ സമ്മതിക്കെല്ലെന്ന് സമരസമ്മിതിയും നിലപ്പാട് എചുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ഭരണകൂടത്തിന്റെ അതീവ സുരക്ഷയില്‍ ഐ.ഒ.സി നിര്‍മ്മാണം തുടങ്ങിയിരിക്കുകയാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close