Social MediaTrending

ഒരു നന്മമരവും പറമ്പും കേറാതെ മലയാളി സമാഹരിച്ചത് 18 കോടി രൂപ; ഓൺലൈൻ ചാരിറ്റി തട്ടിപ്പുകൾക്ക് അവസാനമാകുന്നെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മലയാളികളുടെ കാരുണ്യത്തിന്റെ വറ്റാത്ത കടലുറവ കണ്ട് ലോകം അത്ഭുതപ്പെട്ടിട്ടുണ്ടാകും. അപൂർവ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രക്കും സഹോദരൻ മുഹമ്മദിനും ചികിത്സക്കായി മലയാളി നൽകിയത് 18 കോടി രൂപയാണ്. ഒരു നന്മമരത്തിന്റെയും പ്രേരണ കൂടാതെ, ഒരു കൊച്ചുകുഞ്ഞിന്റെ അഭ്യർത്ഥന കേട്ട് കേരളം നൽകിയത് 18 കോടി രൂപയാണെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. നന്മ മരങ്ങൾക്ക് കമ്മീഷൻ നൽകാതെ കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിയെന്നും നന്മമരങ്ങൾ പറയുന്നത് കൊണ്ടല്ല മലയാളി ചികിത്സാ സഹായം നൽകുന്നത് എന്നുമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. ഓൺലൈൻ ചാരിറ്റി എന്നത് ചില ഇത്തിൾ കണ്ണികൾക്ക് ജീവിക്കാനുള്ള മാർ​ഗമാകരുതെന്നും, മുഹമ്മദിന് 18 കോടി കണ്ടെത്തിയത് പോലെ നേരിട്ടാകണം സഹായം എന്നുമാണ് അഭിപ്രായങ്ങൾ.

സുന്ദരികൾ വിമാനം പറത്താൻ പഠിക്കുന്നത് പൂഞ്ഞാർ ആശാന്റെ പേജിൽ

പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കിൽ 18 കോടി രൂപ ചെലവ് വരും.റഫീഖിന്റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിയിൽ കഴിയുന്ന അഫ്ര, തന്റെ സഹോദരനെങ്കിലും ഈ നാട്ടിൽ മനുഷ്യനെ പോലെ എഴുന്നേറ്റ് നടന്ന് ജീവിക്കണം എന്ന ആ​ഗ്രഹം പങ്കുവെച്ചപ്പോൾ‌ കരുണ വറ്റാത്ത മലയാളികൾ തങ്ങളുടെ ആവശ്യമായി കണ്ട് സഹായം നൽകുകയായിരുന്നു. ഒരു നന്മ മരവും പറമ്പും പുഴയും കയറാതെയാണ് മലയാളികൾ ഈ കുരുന്നുകൾക്കായി പണം സമാഹരിച്ചത്.

ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ

അടുത്തകാലത്തായി കേരളത്തിൽ‌ ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമാകുകയും ചെയ്ത സംഭവമാണ് ഓൺലൈൻ ചാരിറ്റി. ഇത്തരത്തിൽ ഓൺലൈൻ ചാരിറ്റി പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിൽ പിന്നീട് യുഡിഎഫ് സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

തനിക്ക് ശേഷം പ്രളയമെന്ന മനോഭാവത്തോടെ കെ സുരേന്ദ്രൻ

ചികിത്സാ സഹായം ആവശ്യമുള്ളവർക്കായി ചില ഓൺലൈൻ ചാരിറ്റി പ്രവർ‌ത്തകർ വീഡിയോകൾ ചെയ്യുകയും കിട്ടുന്ന പണത്തിന്റെ നിശ്ചിത ശതമാനം കീശയിലാക്കുകയും ചെയ്യുന്നതാണ് ഈ ഏർപ്പാടെന്നാണ് പൊതുവെ വിമർശിക്കപ്പെടുന്നത്. മറ്റുള്ളവന്റെ കണ്ണുനീർ കാശാക്കി മാറ്റി സ്വന്തം ജീവിതം മെച്ചപ്പെടുത്തുന്ന ചില നന്മമരങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീഴുകയും ചെയ്തിരുന്നു. സഹായം ആവശ്യമുള്ളവർ തന്നെ തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തി രം​ഗത്ത് വന്നതാണ് ഇതിന് കാരണമായത്. ഈ സാഹചര്യത്തിലാണ് അഫ്രയുടെ അഭ്യർത്ഥന മാനിച്ച് കുഞ്ഞു മുഹമ്മദിന് വേണ്ടി മലയാളി നേരിട്ട് മുഹമ്മദിന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നൽകിയത്.

പരിശീലന ക്ലാസിനിടെ വനിതാ നേതാവിനെ കടന്നുപിടിച്ചത് കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ

ചാരിറ്റി പ്രവർത്തകർ മുഖേന നൽകുന്ന സഹായ അഭ്യർഥനകളിലേക്ക് വൻതോതിൽ പണം ഒഴുകിയെത്തുന്നതിന് പിന്നിൽ ഹവാല- കുഴൽപണ മാഫിയയോ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളോ ഉണ്ടാകാമെന്നും സംശയം ഉയർന്നിരുന്നു. ചാരിറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ ഒരു നിശ്ചിത തുകയിൽ കൂടുതൽ ലഭിക്കുന്ന സംഖ്യ തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്ന് അക്കൗണ്ട് ഉടകമകളുമായി കരാറിലേർപ്പെടുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടും വരെ തയ്യാറാക്കുന്നുണ്ട്. ഇങ്ങനെ രോഗികൾക്കും നിർധന കുടുംബങ്ങൾക്കും ലഭിക്കുന്ന സംഖ്യയുടെ വിഹിതം തങ്ങൾക്ക് കൂടി ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും അവർ സഹായ അഭ്യർഥന നടത്തുന്നതത്രെ.

മുസ്ലീം ലീ​ഗിൽ വനിതകള്‍ക്ക് വിവേചനവും അവഗണനയും മാത്രം

ചാരിറ്റി പ്രവർത്തകർ’ ഭീഷണിപ്പെടുത്തുന്നതായി കണ്ണൂർ സ്വദേശിനി വർഷയെന്ന യുവതി പോലീസിന് നൽകിയ പരാതിയാണ് ഓൺലൈൻ ചാരിറ്റിയെ സംശയത്തിന്റെ നിഴലിലാക്കിയത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വർഷയുടെ അമ്മയുടെ കരൾ മാറ്റശസ്ത്രക്രിയക്കായി 30 ലക്ഷത്തിൽ താഴെയുള്ള തുകക്കാണ് വർഷ ഒരു ചാരിറ്റി പ്രവർത്തകന്റെ സഹായത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തിയത്. എന്നാൽ, പ്രതീക്ഷിച്ച തുകയേക്കാൾ വളരെ കൂടുതൽ തുക ലഭിച്ചു. ഒരു കോടി 35 ലക്ഷം രൂപയാണ് വർഷയുടെ അക്കൗണ്ടിലെത്തിയത്. ഇതോടെ പണം തനിക്ക് കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ട് മാറ്റണമെന്നാവശ്യപ്പെട്ട് ചാരിറ്റി പ്രവർത്തകൻ വർഷയെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് വർഷ ഡി സി പി. ജി പൂങ്കുഴലിക്ക്പരാതി നൽകി. ഇതിന് പിന്നാലെയാണ് ഓൺലൈൻ ചാരിറ്റിയിലെ തട്ടിപ്പ് സംബന്ധിച്ച് കേരളത്തിൽ വിവാ​ദം കത്തിയത്.

ആത്മാഭിമാനമുണ്ടെങ്കിൽ കേരള കോൺ​ഗ്രസ് എം ഇടത് മുന്നണി വിടണമെന്ന് പി സി ജോർജ്ജ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close