INSIGHTKERALANEWS

ഒരു മലപ്പുറം വോട്ട് കഥ !

മെഹ്മൂദ്

ഇന്ന് എപ്പള ബോട്ട് തൊടങ്ങണത്?
രാവിലത്തന്നെ. ആറിനാകും
ഇക്കൊല്ലം ആറിനല്ല, ഏഴണിക്കാണ്
അത്‌ശെരി
ജ് പ്പെളാ പോണത്
ഞാന്‍ രാവിലത്തന്നെ പോകും
അല്ല,ആര്ക്കാപ്പോ വോട്ട്
അത് ഞമ്മളെ സാഹിബ്‌നെന്നെ
സാഹിബ്‌ന് ബോട്ട് ചെയ്താ ബല്ല കാര്യോണ്ടാ
ണ്ട്, അതോണ്ടല്ലേ ഞമ്മള് ചെയ്യണത്
അതാ സകാവ് ബര്ണ്ണ്ട്
ഓന് ബോട്ട് ചോയ്ച്ചാനാവും
ഞാന് ഓന്‍ക്ക് ചെയ്യാണ് , ഇക്കൊല്ലം ഞാനോന്ന് മാറ്റിക്കുത്തട്ടെ
അല്ല ജ്ജും സകാവായോ
അതല്ലട, ഞമ്മടെ പിണറായി കൊറേ ഉപകാരം ചെയ്തില്ലേ, അപ്പോ ഓനൊന്ന് ഞമ്മള് പരിഗണിക്കണ്ടേ
ഓന് സാനം തന്നത് ഞമ്മളെ നികുതിക്കായി കൊണ്ടല്ലേ

അത് ശര്യാണ്
ഓനതാ ബര്‌ന്
ഞാനാണ് ഇക്കൊല്ലത്തെ സ്ഥാനാര്ത്ഥി
അതോക്കെ ഞമ്മക്ക് അറിയാ
ഞമ്മള് എന്നും മതില്‍മ്മല് അന്റെ ഫോട്ടോ കാണ് ണ്ട്
അപ്പൊ എനിക്ക് വോട്ട് ചെയ്യൊ
അതൊക്കെ ചെയ്യാ
അല്ല്, അന്‍ക്ക് ബോട്ട് ചെയ്താ എന്താ കാര്യം
ഹാജി ങ്ങക്ക് എന്ത് കാര്യത്തിനും ന്നെ വുള്ച്ചാ മതി
അപ്പൊ കാര്യണ്ടാവും
പിന്നല്ലാതെ

അപ്പോ ഞാന്‍ പോട്ടെ കൊറേ ആള്‍ക്കാരെ കാണാന്ണ്ട്
അപ്പോ ശെരി
ഓന്റെ ചിന്നം ഏതാ
ഓന്റെത് കപ്പും സാസറും
ഓന്റെ പാര്‍ട്ടിന്റെ സ്വന്തം ചിന്നല്ലേ
അത്പ്പ ഇബടെ ആരുട്ക്കാറില്ല്യ
അതൊന്നല്ല, അപ്പൊര്‍ത്ത് നാലില് പാര്‍ട്ടി ചിഹ്നത്തിലാ
തന്നെ
അപ്പോ മാറ്റ്ണ്ടായിറ്റ്ണ്ട്
ഞമ്മളെവിടെ കോണിം കൈപ്പത്തില്ലാതെ ഒറ്റ പാര്‍ട്ടിം ഓലെ ചിന്ന്ത്തില്‍ മല്‍സരിച്ചിട്ടില്ല്യ
അപ്പോ ഞമ്മളെ സഖാവ് റഫീക്കോ
ഓനല്ലാതെ വേറാറുല്ല്യ
അതും അന്ന് തോറ്റീല്യ,ന്നാലും കൊറേ മെച്ച്‌പ്പെട്ട്ക്ക്ണ്
അതെന്താ
പണ്ട് , കൊറ്ച്ച് ബോട്ടേനി കിട്ടീനത്, ഇപ്പോ ബയങ്കര പിടീം വാശീം ആയി
അതോണ്ട് നാടിന് മെച്ചണ്ടായി

സായിബ് എന്താ ബടെ കൊ്ണ്ടന്നത്
ഓന് കൊറെ ബോട്ട് വാങ്ങി കൊറച്ച് റോട് പണി തീര്‍ത്ത്
അല്ലാതെ ഇബടെ എന്താണ്ടായെ
അത് എല്ലോട്ത്തും കണ്ക്കാ
ഓല് ബോട്ട് ചോയ്ച്ച് പോകും പിന്നേ കാണല് ചെല്പാ അട്ത്താ ബോട്ട്‌നാവും
പിന്ന എടക്ക് ബള്ളേറ്റ് ബെര്‌ല്ണ്ട്
ഇന്റോടെ ബേനലാവുമ്പോ ഒരിറ്റ് ബെള്ളണ്ടാവൂല, അപ്പൊത്തേ ഇബന്റെ കുടിവള്ള ബല്യ ആശ്വസാ
അത് ശരി

അല്ല ഞമ്മളെ പെന്‍സന് റെട്യാക്കീത് ഓനാണ്
ആ അങ്ങനെ കൊറെ ഉപകാരണ്ട്
അത് പ്പോ പിണറായി ബിജയനല്ലെ തെര്ന്നത്
ന്ന്ലും അന്നൊക്കൊണ്ട് അത് പോയി കൊണ്ടരാന്‍ പറ്റോ, അത് മെമ്പറന്നെ കൊണ്ടരണം
ഓനെക്കൊണ്ട് പ്പോ അതല്ലെ പറ്റൊള്ളൂ
അല്ലാതെ മെമ്പര്‍ക്ക് പഞ്ചായത്ത്ന്ന് കോടിക്ക്ണക്ക്‌ന് ഒന്നും കീട്ടുലല്ലോ

ഏതായാലും ആ സ്വഹ്ക്കടക്കെ ണ്ടായപ്പോ ഓന്‍ ഞമ്മളെ കാണാന്‍ ബരുംഅതെന്നെ ബല്യ ആശ്വസാ,അന്ന് പൊര്‍ത്ത് എറങ്ങാന്‍ പറ്റൂലല്ലോ
ഓനെക്കൊണ്ട് കയ്യിണ മാരി ഓന്‍ ഞമ്മള സകായിച്ചക്കണ്
എല്ലാരും നല്ലത് കൊണ്ടന്നാ ഞമ്മക്ക് ബല്യ ഉപകാരം
അല്ലെങ്കില് കഷ്ട്ക്കാലം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close