KERALATop News

ഒരു മാസം മുന്‍പ് അഞ്ചരക്കണ്ടിയില്‍ ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടം തകര്‍ന്നു വീണു; രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മാസം ആദ്യം ഉദ്ഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ കണ്ണാടിവെളിച്ചത്ത് നിര്‍മാണത്തിലിരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക് പറ്റി.

ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീമിന്റെ നിര്‍മാണം നടക്കുന്നതിനിടയിലാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണത്.ആഗസ്റ്റ് മൂന്നിനാണ് അഞ്ചരക്കണ്ടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കെട്ടിടം നിര്‍മാണത്തിനിടെ തകര്‍ന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close