KERALANEWSTop News

ഒരു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍

കണ്ണൂര്‍: ഒരു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. കണ്ണൂര്‍ കണിച്ചാറില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കുഞ്ഞ് വീട്ടില്‍ മൂത്രംമൊഴിക്കുവെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റ കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് മര്‍ദ്ദന വിവരം പുറത്ത് അറിയുന്നത്. രതീഷ് എന്ന രണ്ടാനച്ഛനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്. മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ചികിത്സയില്‍ തുടരുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ തൃപ്തിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കേളകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛനുമെതിരെയും പൊലീസ് കേസെടുത്തു. രണ്ടാനച്ഛന്‍ രതീഷ് കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ മുത്തശ്ശി സുലോചന പറഞ്ഞു. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇന്നലെ വൈകീട്ട് മകളെ വിളിക്കുമ്പോഴാണ് സംഭവം അറിയുന്നതെന്നും, കുഞ്ഞിന്റെ തോളെല്ലിന് പൊട്ടലുണ്ടെന്നും കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close