KERALANEWSTop News

ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ല; രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് സന്നദ്ധ സേവനം ചെയ്യണ്ടെന്ന് മുഖ്യമന്ത്രി

പാലക്കാട്: കാടാങ്കോട് സേവാഭാരതിയുടെ യൂണിഫോം ധരിച്ച് വാഹന പരിശോധന നടത്തിയ സംഭവത്തിൽ രൂക്ഷ വിമര്ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. എന്നാൽ സർക്കാർ തന്നെ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ പോകാൻ അനുമതി. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് സന്നദ്ധപ്രവർത്തനം നടത്തേണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതെ സമയം,സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ രംഗത്ത് എത്തി. പൊലീസ് ഈ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതായിരുന്നു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് എത്തുന്നവർ രാഷ്ട്രിയ പാർട്ടിയുടെ അടയാളങ്ങൾ ഒഴുവാക്കണമെന്നും പോലീസിന് ഈ കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വിഷയം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നിയുക്‌ത എംഎൽഎ അറിയിച്ചു.

പൊലീസിന്‍റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ടി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു സേവാഭാരതി പ്രവർത്തകരുടെ പരിശോധന. യാത്രക്കാരിൽ നിന്ന് രേഖകൾ അടക്കം വാങ്ങി ഇവർ പരിശോധിച്ചു. പൊലീസിന്റെ അധികാരം സേവാഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close