KERALATrending

ഒരു സഹ്യപുത്രന്‍ കൂടി …

പീച്ചി വൈൽഡ് ലൈഫ് വാർഡൻ്റ കീഴിലുള്ള വാണിയമ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൻറെ പരിധിയിൽ പെട്ടതുമായ വനാതിർത്തിയിൽ വനം വകുപ്പ് അധികൃതർ സ്ഥാപിച്ച സോളാർ ബൻസിങ്ങ് വേലിയിൽ തട്ടി സുമാർ പത്തു വയസ്സു പ്രായം വരുന്ന കാട്ടാന (കൊമ്പൻ) ചെരിഞ്ഞു.

ഇന്ന് പുലർച്ചെ ടാപ്പിങ്ങ് തൊഴിലാളി കണ്ടാൻ ഇടയായി രാവിലെ ഏകദേശം 6.30 ഓടെ കാണപ്പെട്ടു. പെരുന്തുമ്പ പ്രദേശം നിരന്തരം കാട്ടാനകളുടെ ശല്യമുള്ള പ്രദേശമാണ് കർഷകരുടെ സ്വത്തിനും ജീവനും സംരക്ഷിക്കാൻ ആയാണ് വനം വകുപ്പ് സോളാർ ഫെൻസിങ്ങ് സ്ഥാപിച്ചിട്ടുള്ളത്.

ഈ വനാതിർത്തിക്ക് താഴെയുള്ള ഭാഗം വെള്ളറയിൽ സ്വാകാര്യ വ്യക്തിയുടെ സൈമൺ റബ്ബർ തോട്ടം ആണ് കുത്തനെ ഇറക്കമുള്ള വനമേഖലയിൽ ആന ,നിരങ്ങി ഫെൻസിങ് വേലിയിൽ തടഞ്ഞിരിക്കുന്നത് ആയിട്ടാണ് കാണാൻ സാധിച്ചിട്ടുള്ളത്. കാര്യത്തെക്കുറിച്ച് വെറ്റിനറി ഡോക്ടറോ ടും മറ്റും ചോദിച്ചതിൽ ആന വനത്തിലെ മുകൾ ഭാഗത്ത് നിന്നും താഴേക്ക് എങ്ങിനെയോ നിരങ്ങി മുൻവശം നെഞ്ച് കുത്തി വീണതിൽ വെച്ച് ആനയ്ക്ക് തുടരെ ഇലക്ട്രിക് ഷോക്ക് കിട്ടിയിരിക്കാമെന്നും മുൻവശം കുത്തി വീണാൽ ആനക്ക് ഗുരുതര പരിക്ക് ആന്തരീകാവയവങ്ങൾക്ക് പറ്റാനും സാധ്യതയുള്ളതായി പറയുന്നു. മരണകാരണം കൃത്യമായി അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി ശേഷമേ പറയാൻ കഴിയൂ എന്നും പറയുന്നു. പ്രത്യക്ഷത്തിൽ ആനയ്ക്ക് പുറമേ പരിക്കുകളൊന്നും കാണുന്നില്ല പീച്ചി വൈൽഡ് ലൈഫ് വാർഡൻ രാജേഷ്, അസ്സി.വൈൽഡ് ലൈഫ് വാർഡൻ അനീഷ്, തൃശ്ശൂർ ജില്ലാ ഫോറസ്റ്റ് വെറ്റിനറി സർജൻ ഡേവിഡ് എബ്രഹാം എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close