KERALANEWSTrending

ഒരേസമയം പത്തുപേര്‍ക്ക് മാത്രം പ്രവേശനം; അന്നദാനമില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയന്ത്രണം. 60 വയസിനു മുകളിലുള്ളവര്‍ക്കും 10 വയസിനു താഴെയുള്ളവര്‍ക്കും കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രദര്‍ശനത്തിനു തല്‍ക്കാലം അനുമതിയുണ്ടാകില്ല. ഒരു സമയം പത്തില്‍ കൂടുതല്‍ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണമാക്കിട്ടുണ്ട്. രാവിലെ ആറിനു മാത്രമേ നട തുറക്കൂ. രാത്രി ഏഴ് മണിക്കു നട അടയ്ക്കും. വഴിപാടുകളുടെ ഭാഗമായുള്ളതല്ലാതെ അന്നദാനം അനുവദിക്കില്ല. അനകളെ എഴുന്നെള്ളിക്കില്ല.

ഇതിനോടകം തീരുമാനിച്ചിട്ടുള്ള ചടങ്ങുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. ആചാരപരമായി ആനകളെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചടങ്ങാണെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. ഉത്സവത്തിനു പരമാവധി 75 പേരെ മാത്രമേ അനുവദിക്കൂ. ജീവനക്കാര്‍ക്കു സമയബന്ധിതമായി കോവിഡ് വാക്സിന്‍ നല്‍കും. ക്ഷേത്രജീവനക്കാരും ഭക്തരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. തെര്‍മല്‍ സ്‌കാനര്‍ വഴി പരിശോധന നടത്തിയശേഷമേ ക്ഷേത്രത്തിലേക്ക് ആളെ പ്രവേശിപ്പിക്കൂ. എല്ലാ ക്ഷേത്രങ്ങളിലും സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.

രാജ്യത്തെ പിടിച്ചുകുലുക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധ സമിതി അംഗം ഡോ വി കെ പോള്‍ നിര്‍ദേശിച്ചു. കേന്ദ്രഭരണപ്രദേശങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. വാഹന ഗതാഗതം നിയന്ത്രിക്കണം. ആള്‍ക്കൂട്ടം എവിടെയും അനുവദിക്കരുതെന്നും കേന്ദ്രഭരണപ്രദേശങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് മെച്ചപ്പെട്ട പദ്ധതിക്ക് രൂപം നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close