KERALA

ഒറിജിനലിനെ വെല്ലുന്ന ആനക്കൊമ്പ് കൊച്ചിയിലുണ്ട്

കൊച്ചി: ആനക്കൊമ്പ് എന്നു കേള്‍ക്കുമ്പോള്‍ പോലീസിനെയും ഫോറസ്റ്റുകാരെയും ആവും പെട്ടെന്ന് ഒര്‍മ്മ വരിക. പക്ഷെ വീടലങ്കരിക്കാന്‍ ആനക്കൊമ്പിനായി കൊച്ചി വരെ പോയാല്‍ മതി. കൊച്ചിയിലെ പുതുക്കലവട്ടത്ത് ദിലീപിന്റെ വീട്ടിലെത്തിയാല്‍ ആനക്കൊമ്പ് വാങ്ങി മടങ്ങാം. ഒര്‍ജിനലിനെ വെല്ലുന്ന ആനക്കൊമ്പ്. കോവിഡ് കാലത്തെ അടച്ചിടല്‍ സമയം പാഴാക്കാതെ ആരംഭിച്ച മരത്തില്‍ കടഞ്ഞെടുത്ത ദിലീപിന്റെ ആനക്കൊമ്പിന് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്.36 വര്‍ഷമായി കാര്‍പ്പെന്ററാണ് ദിലീപ്. എന്നാല്‍ കോവിഡ് കാലം പണിയില്ലാതാക്കിയതോടെ കടബാധ്യതകളും വര്‍ദ്ധിച്ചു. വീട്ടിലിരുന്നപ്പോള്‍ വെറുതെ സമയം കളയാന്‍ ആരംഭിച്ചതാണ് ആനക്കൊമ്പ് നിര്‍മ്മാണം. ഇന്നിപ്പോള്‍ വരുമാന മാര്‍ഗ്ഗം കൂടിയായി. പലരും ആനക്കൊമ്പ് ചോദിച്ചു വരാറുണ്ടെന്ന് ദിലീപ് പറയുന്നു.മരപ്പണിക്കൊപ്പം ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ് ദിലീപ്. കോവിഡ് കാലത്ത് വരുമാനത്തിനായി ദിലീപിനെപ്പോലെ നിരവധി പേര്‍ അതിജീവനത്തിന്റെ മാതൃകയായി മാറുന്നു. എന്തായാലും ഈ ആനക്കൊമ്പ് നിര്‍മ്മാണം വിപുലമാക്കാനുള്ള തീരുമാനത്തിലാണ് ദിലീപ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close