KERALANEWS

ഒറ്റമരത്തടിയിൽ നിരവധി പക്ഷിമൃ​ഗാദികളുടെ ശില്പം; റാന്നി വനം വകുപ്പിന്റെ ദ്രുതകർമ സേന ഓഫീസിന് മുന്നിലെ ശില്പം ശ്രദ്ധേയമാകുന്നത് ഇങ്ങനെ

റാന്നി: ഒറ്റമരത്തടിയിൽ നിരവധി പക്ഷിമൃ​ഗാദികളുടെ ശില്പം. റാന്നിയിൽ വനം വകുപ്പിന്റെ ദ്രുതകർമ സേന (റാപ്പിഡ് റെസ്പോൺസ് ടീം) ഓഫിസിലാണ് ആരെയും ആകർഷിക്കുന്ന ദാരുശില്പമുള്ളത്. റാന്നി വനം ഡിവിഷൻ ഓഫിസിനു മുന്നിൽ നിന്നിരുന്ന പഴക്കം ചെന്ന മഹാഗണി മരത്തിന്റെ കുറ്റിയാണ് ഇപ്പോൾ ആരെയും ആകർഷിക്കുന്ന ശില്പമായി മാറിയത്. ശിൽപി പ്രമാടം മോടിയിൽ ഓമനക്കുട്ടന്റെ കരവിരുതിലാണ് മഹാ​ഗണി മരക്കുറ്റി മനോഹര ശിൽപമായി മാറിയത്.

ആന, കടുവ, പുലി, കാട്ടുപോത്ത്, കരടി, പെരുംപാമ്പ്, കേഴ, മാൻ, നക്ഷത്ര ആമ, കുറുക്കൻ, മുതല, കുരങ്ങൻ, മലയണ്ണാൻ, മയിൽ, പരുന്ത് തുടങ്ങിയ പക്ഷിമൃഗാദികളാണ് ശിൽപത്തിൽ നിറഞ്ഞു നിൽക്കുന്നത്. ശിൽപത്തിന്റെ 4 വശങ്ങളിൽ നിന്ന് നോക്കിയാലും വനൃമൃഗങ്ങളുടെ മുഖങ്ങൾ കാണാം. റാന്നി വനം ഡിവിഷൻ ഓഫിസർ പി.കെ.ജയകുമാര ശർമയുടെ ആശയമാണ് ശിൽപി ഓമനക്കുട്ടൻ പ്രാവർത്തികമാക്കിയത്. ഒരു മാസം കൊണ്ടാണ് ഓമനക്കുട്ടനും സഹായികളും ചേർന്ന് ശിൽപം നിർമിച്ചത്.

ദ്രുതകർമ സേനയുടെ ലക്ഷ്യം മൃഗ സംരക്ഷണമാണ്. സേനയുടെ ഓഫിസിനു മുന്നിൽ തന്നെ ശിൽപത്തിന് സ്ഥാനം നൽകിയത് ഇതുമൂലമാണെന്ന് ഡിഎഫ്ഒ പറഞ്ഞു. ഒറ്റത്തടിയിൽ 107 മഹാന്മാരുടെ ശിൽപം ഓമനക്കുട്ടൻ മുൻപു നിർമിച്ചിട്ടുണ്ട്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ശിൽപം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close