Movies
ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപ; സോഷ്യല്‍ മീഡിയയ്ക്ക് നന്ദി അറിയിച്ച് സണ്ണി വെയ്ന്‍

കോവിഡ് മഹാമാരിക്കാലത്തും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നടന് സണ്ണി വെയ്ന്‍. കഴിഞ്ഞ ദിവസം നടന് ടിന്റു എന്ന ചെറുപ്പക്കാരന് ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്ന വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് ശേഷം ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് സമാഹരിക്കാനായത് എന്ന് നടന് പറയുന്നു. കോവിഡ് ആശങ്കയിലും തനിക്ക് സാധിക്കുന്ന വിധത്തില്‍ സാധാരണക്കാര്‍ക്ക് സഹായങ്ങളും സേവനങ്ങളും എത്തിച്ചുനല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.