BIZINDIANEWS

ഒറ്റ മണിക്കൂർ കൊണ്ട് നഷ്ടമായത് 73,000 കോടി; ഒറ്റ വാർത്തയിൽ കൂപ്പുകുത്തി അദാനിയുടെ സമ്പാദ്യവും ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനെന്ന പട്ടവും

ന്യു ഡൽഹി: അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്തയെ തുടർന്ന് ഒറ്റ മണിക്കൂറിൽ കമ്പനിക്ക് നഷ്ടമായത് 73,000 കോടി രൂപയും ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനെന്ന നേട്ടവും. തിങ്കളാഴ്ച നിക്ഷേപം പിൻവലിച്ച വാർത്ത പുറത്തു വന്നതിനു പിന്നാലെ ആദ്യ മണിക്കൂറില്‍ അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി വില ഇടിയുകയും 73,000 കോടി രൂപയുടെ(1000 കോടി ഡോളര്‍) നഷ്ടമുണ്ടാകുകയും ചെയ്തു. നാല് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ 1400 കോടി ഡോളറിന്റെ(ഏകദേശം ഒരു ലക്ഷംകോടി രൂപ) കുറവ് രേഖപ്പെടുത്തിയതെന്ന് ബ്ലൂംബെര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസമാണ് അദാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയ മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. വാർത്ത സത്യമല്ലെന്നറിയിച്ച് അദാനിയുടെ കമ്പനികളും എന്‍എസ്എല്‍ഡിയും രംഗത്തെത്തിയെങ്കിലും ആറ് കമ്പനികളുടെയും ഓഹരിവില കൂപ്പുകുത്തുകയായിരുന്നു.

7700 കോടി ഡോളറില്‍ നിന്ന് 6300 കോടി ഡോളറായി ഇടിഞ്ഞതിനെ തുടർന്ന് സമ്പാദ്യപട്ടികയിൽ അദാനി പിന്നോക്കം പോകും . മൂന്നാമതായിരുന്ന ചൈനീസ് വ്യവസായി ഴോങ് ഷാന്‍ഷാന്‍ രണ്ടാമത്തേതും. നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ മുകേഷ് അംബാനിയാണ്. വളരെ കുറച്ച് വർഷങ്ങൾ കൊണ്ടാണ് അദാനി സമ്പത്തിന്റെ കാര്യത്തിൽ ഉയരങ്ങൾ കീഴടക്കിയത്. 2020ല്‍ അദാനിയുടെ കമ്പനികളുടെ ഓഹരി വില 500 ശതമാനം വരെ വര്‍ധിച്ചു. ഇതോടെയാണ് അദാനിയുടെ ആസ്തി 8000 കോടി ഡോളറായി ഉയര്‍ന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close