KERALANEWS

ഒളിച്ചോടിയെന്നു വ്യാജ വാര്‍ത്ത, പേലീസില്‍ പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ഒളിച്ചോടിയെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിന് എതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി.വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് പരാതിയെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ ശേഷം ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.പേര് പറയാതെ ‘ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം’ എന്നാണ് ഒരു മാധ്യമം വാര്‍ത്ത നല്‍കിയത്.എന്നാല്‍ പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബി.ജെ.പി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസിലാക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ് എന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close