Covid UpdatesKERALANEWS

ഓക്സിജൻ പാഴാക്കരുത്; ഓപ്പറേഷനുകളുടെ വിവരങ്ങൾ മുൻകൂട്ടി വാർ റൂമിൽ അറിയിക്കണം: സ്വകാര്യ ആശുപത്രികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കൊച്ചി: എറണാകുളം ജില്ലയിൽ ഓക്സിജൻ ഉപയോഗത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. സ്വകാര്യ ആശുപത്രികളില്‍ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും എന്നും അതിനാൽ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

ഓക്‌സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്‌സിജന്‍ പാഴാക്കാതെ കൃത്യമായി ഉപയോഗത്തില്‍ വരുത്തണം. ചോര്‍ച്ചയിലൂടെയോ മറ്റു തരത്തിലോ പാഴാകാതെ ശ്രദ്ധിക്കണം.അടിയന്തിര പ്രാധാന്യമില്ലാത്ത ഓപറേഷനുകള്‍ ആശുപത്രികള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം ഓപറേഷനുകള്‍ നടക്കുന്നുവെങ്കില്‍ അതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ഓക്‌സിജന്‍ വാര്‍ റൂമില്‍ അറിയിക്കണം.

സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനകളുമായി ആശുപത്രികള്‍ സഹകരിക്കണം എന്നും ഒരു നോഡല്‍ ഓഫീസറെ ഇതിനായി നിയമിക്കുകയും വേണം എന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close