INDIANEWS

ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തത് 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്താല്‍ രാജ്യത്തെ മിക്ക ഇടങ്ങളിലും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തത് 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍. 32 വലിയ സിലിണ്ടറുകളും16 ചെറിയ സിലിണ്ടറുകളും പിടിച്ചെടുത്തതായി ഡല്‍ഹി പൊലിസ് അറിയിച്ചു.തെക്ക പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദശരഥ്പൂരിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കണ്ടെത്തിയത്. വീട്ടുടമസ്ഥനായ അനില്‍കുമാറിന് ഓക്‌സിജന്‍ നിര്‍മാണ വ്യവസായമാണെന്നാണ് അറിയിച്ചത്.

എന്നാല്‍ വ്യവസായവുമായി ബന്ധപ്പെട്ട ലൈസന്‍സുകളൊന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.വലിയ സിലിണ്ടറുകളില്‍ നിന്നും ഓക്‌സിജന്‍ ചെറിയ സിലിണ്ടറുകളിലാക്കി 12,500 രൂപയ്ക്കാണ് ഇയാള്‍ വിറ്റുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. കണ്ടെടുത്ത ഓക്‌സിജന്‍ സിലിണ്ടറുകള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി നിര്‍ദേശപ്രകാരം ആവശ്യക്കാര്‍ക്ക് നല്‍കുമെന്ന് പൊലിസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close