INDIANEWS

ഓക്‌സിജന്‍ ദൗര്‍ലഭ്യം രൂക്ഷമായ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ ഓക്‌സിജന്‍ വിതരണം ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

ഡല്‍ഹി: ഓക്‌സിജന്‍ ദൗര്‍ലഭ്യം രൂക്ഷമായ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ ഓക്‌സിജന്‍ വിതരണം ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അതേസമയം ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കെജിവാള്‍ കത്തയച്ചു. ഡല്‍ഹിക്ക് നീക്കിവെക്കാന്‍ കഴിയുമെങ്കില്‍ ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാണ് കെജിവാള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മതിയാകാതെ വരികയാണെന്നും അരവിന്ദ് കെജ്രിവാള്‍ കത്തില്‍ വ്യക്തമാക്കി.

അതേസമയം ഡല്‍ഹി ആവശ്യപ്പെട്ടതിനേക്കാള്‍ അധികം ഓക്‌സിജന്‍ അനുവദിച്ചിട്ടുണ്ടെന്ന ന്യായവാദവുമായി രംഗത്ത് വന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍, ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഡല്‍ഹി സര്‍ക്കാര്‍ നന്ദി പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കിട്ടിയ ഓക്‌സിജന്‍ എങ്ങിനെ ഉപയോഗിക്കണമെന്നത് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close