Covid UpdatesINDIANEWS

ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാന്‍ സുപ്രീം കോടതിയുടെ പ്രത്യേകസംഘം; മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദേശം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായത്തോടെ രാജ്യത്തുടനീളം മെഡിക്കൽ ഓക്സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്താൻ 12 അംഗ ദേശീയ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സുപ്രീംകോടതി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും.

പശ്ചിമ ബംഗാൾ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഭാബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി എംഡിയും ചെയർപേഴ്സണുമായ ഡോ നരേഷ് ട്രെഹാൻഎന്നിവരാണ് ടാസ്ക് ഫോഴ്സിലെ പ്രധാനികൾ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടാസ്‌ക് ഫോഴ്‌സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു.

പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന നിരന്തര വിമര്‍ശനങ്ങള്‍ക്കിടെയാണ് 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ച് ഓക്‌സിജന്‍ വിതരണം കോടതി ഉറപ്പ് വരുത്തുന്നത്. സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഇനി മുതല്‍ ദൗത്യ സംഘം കൂടി വിലയിരുത്തും. സംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിഹിതം നിശ്ചയിക്കുമ്പോൾ വീടുകളിൽ ചികിത്സയിലുള്ളവർ, കോവിഡ് കെയർ സെന്റർ, ആംബുലൻസ് എന്നിവിടങ്ങളിൽ ആവശ്യമായ ഓക്സിജൻ പരിഗണിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തുടനീളമുള്ള ഓക്സിജൻ വിതരണം സംബന്ധിച്ച് സമിതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കേന്ദ്രത്തിനും സുപ്രീം കോടതിയിലും സമർപ്പിക്കാനാണ് നിർദ്ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close