GADGETSTECH

ഓഗ്മെൻ്റ് റിയാലിറ്റിയിലൂടെ ലോഞ്ചിങ്ങ്: വൺ പ്ലസ് നോർഡ് ഇന്നെത്തും

അമല്‍ എസ്‌

വൺ പ്ലസ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വൺ പ്ലസ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഫോൺ എന്ന പ്രത്യേകതയോടെ എത്തുന്ന വൺ പ്ലസ് നോർഡ് ഇന്ന് വിപണിയിലെത്തും. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് നടക്കുന്ന ചടങ്ങ് മൊബൈൽ ഫോൺ ലോകത്തെ ആദ്യ എ.ആർ ലോഞ്ചിങ്ങ് ആണ്. അതായത് ഓഗ്മെൻ്റ് റിയാലിറ്റിയുടെ സഹായത്തോടെ ലോഞ്ചിങ്ങ് അനുഭവ ഭേദ്യമാക്കും. ഇതിനായുള്ള പ്രത്യേക ആപ്ലിക്കേഷൻ ആമസോണിൽ നോർഡ് ഫോണിന് വേണ്ടിയുള്ള പ്രത്യേക പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വില ഇത് വരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും 30000 രൂപയിൽ താഴെ ആണ് പ്രതീക്ഷിത വില.
5 G ഫോണായ നോർഡ് വൺ പ്ലസ്സിൻ്റെ ആൻഡ്രോയിഡ് അതിഷ്ഠിധ ഒ.എസ് ആയ ഓക്സിജൻ ഒ.എസ്റ്റിൽ ആണ് പ്രവർത്തിക്കുന്നത്. 765 G 5G സ്നാപ്പ് ഡ്രാഗൺ ക്വാൽകോം പ്രൊസസർ, 48 എം പി ,32 എം പി ഡ്യുവൽ സെൽഫി ക്യാമറ, ഫ്ലൂയിഡ് അമോൾഡ് ഡിസ്പ്ലെ എന്നിവയാണ് നിലവിൽ കമ്പനി പുറത്ത് വിട്ടിട്ടുള്ള മറ്റ് ഫീച്ചേഴ്സ്.
ഫോണിനൊപ്പം വൺ പ്ലസ്സിൻ്റെ വയർലസ് ഹെഡ്സെറ്റ് “ബുള്ളറ്റ്സ് വയർലസ് Z” ഉം ഇന്ന് ലോഞ്ച് ചെയ്യും
1999 രൂപ മുതൽ ആണ് ഹെഡ്സെറ്റിൻ്റെ വില ആരംഭിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close