INDIATrending

ഓടിക്കൊണ്ടിരുന്ന ട്രെയ്നിനു നടുവില്‍പ്പെട്ട അകപ്പെട്ട രണ്ടു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; വിഡിയോ വൈറലാകുന്നു

ആഗ്ര: ഹരിയാനയില്‍ ഫരീദാബാദ് ജില്ലയിലെ ബല്ലബ്ഗഡ് റെയില്‍വേ സ്റ്റേഷനില്‍ ചരക്കു ട്രെയ്നിന് അടിയില്‍ അകപ്പെട്ട രണ്ടുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തിരക്ക് അധികം ഇല്ലാതിരുന്ന സമയത്ത് സ്റ്റേഷനില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്താണ് ട്രെയ്ന്‍ എത്തിയത്. ലോക്കോ പൈലറ്റ് ദിവാന്‍ സിങ്ങും സഹായി അതുല്‍ ആനന്ദും ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ കുട്ടിയെ കണ്ടിരുന്നെങ്കിലും എമര്‍ജന്‍സി ബ്രേക്കുകള്‍ ഉപയോഗിക്കാന്‍ സാവകാശം ലഭിച്ചിരുന്നില്ല. ട്രയിനടിയില്‍പ്പെട്ട് കുട്ടികരഞ്ഞപ്പോഴാണ് കുട്ടി സുരക്ഷിതമാണെന്ന് അധികൃതര്‍ക്ക് മനസിലാത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ശാന്തനാക്കിയതിന് ശേഷമാണ് ഇടുങ്ങിയ സ്ഥലത്തുനിന്നും പുറത്തിറക്കി അമ്മക്ക് കൈമാറിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close