KERALANEWS

ഓടിരക്ഷപ്പെടാൻ ശ്രമിച്ച് ബെംഗളൂരു പീഡനക്കേസ് പ്രതികൾ; വെടിവച്ച്‌ വീഴ്ത്തി കർണാടക പോലീസ്; പിടിയിലായത് അനധികൃതമായി കടത്തിക്കൊണ്ടുവന്ന യുവതിയെ ക്രൂരമായി കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച ബംഗ്ലാദേശ് സ്വദേശികൾ

ബെം​ഗളൂരു: തെളിവെടുപ്പിനായി ബാംഗ്ലൂരിലെത്തിച്ചതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ബെംഗളൂരു പീഡനക്കേസ് പ്രതികളെ വെടിവച്ച്‌ വീഴ്ത്തി കർണാടക പോലീസ്. പ്രതികളിൽ രണ്ടുപേർ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് ഇരുവരെയും പോലീസ് കാലിനു വെടിവച്ച് വീഴ്ത്തിയത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറ് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രീകരിച്ച് പ്രചരിപ്പിച്ചിരുന്നു. സാമ്പത്തിക വിഷയത്തെ ചൊല്ലിയുള്ളതര്‍ക്കമാണ് ക്രൂര പീഡനത്തിലേക്ക് എത്തിയത്. 22 കാരിയായ യുവതിയെ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തികൊണ്ടുവന്നതാണ് എന്നാണു പോലീസ് ഭാഷ്യം. സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പടെ ആറ് പേര് അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു. പീഡനം, ബലാല്‍സംഗം, മനുഷ്യക്കടത്ത് ഉൾപ്പടെ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേദത്തിന് ഇടയാക്കിയിരുന്നു. അസം പോലീസും വീഡിയോയുടെ ഉറവിടം തേടി പോസ്റ്റ് ഉൾപ്പെടെ ഇട്ടിരുന്നു. അതിനിടെയാണ് പ്രതികള്‍ ബെംഗളൂരുവില്‍ പിടിയിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close