KERALANEWS

ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വര്‍ക്കലയില്‍ വച്ചായിരുന്നു അപകടം. അഞ്ച് തെങ്ങ് സ്വദേശി വിഷ്ണുവാണ് (27) മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയില്‍ റോഡരികില്‍ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതാണ് വിഷ്ണുവിന്റെ മരണത്തിനിടയായത്. ഓട്ടോയിലുണ്ടാരുന്ന യാത്രക്കാരായ രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close