KERALANEWS

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 21.5ലിറ്റര്‍ വിദേശമദ്യം തൃശ്ശൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി

തൃശ്ശൂര്‍ :നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നു മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളെ 21.500 ലിറ്റര്‍ വിദേശ മദ്യവുമായി ത്യശ്ശൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി. തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോണ്‍( 30), വിജില്‍ (31) എന്നിവരെ ആണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത് .

അതിരാവിലെ മദ്യ വില്പന ശാലകള്‍ തുറക്കുന്നതിന് മുന്‍പ് തൃശ്ശൂര്‍ പൂരപ്പറമ്പിലും ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്തും മദ്യ വില്പന ശാലകള്‍ അടച്ചുകഴിഞ്ഞാല്‍ പടിഞ്ഞാറെ കോട്ട പൂങ്കുന്നം എന്നീ ഭാഗങ്ങളില്‍ അനധികൃത മദ്യ വില്പന നടത്തുന്ന സംഘമാണ് പിടിയിലായത് ഒരു ദിവസം രണ്ടു നേരങ്ങളില്‍ ആയി 40000രൂപയുടെ മദ്യം വില്കാറുണ്ടെന്ന് പ്രതികള്‍ എക്സൈസിനോട് പറഞ്ഞു 500ml. കൊള്ളുന്ന 43കുപ്പി മദ്യവും അത് വില്പനക്കായ് കൊണ്ടുനടന്ന ഓട്ടോറിക്ഷയും പിടികൂടി പ്രിവന്റീവ് ഓഫീസര്‍ കെ എം സജീവ് ഉദ്യോഗസ്ഥരായ എന്‍. ആര്‍ രാജു, വിനോജ്, വിപിന്‍, കൃഷ്ണപ്രസാദ്, മനോജ്, അരുണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close