ഓണ്‍ലൈന്‍ പഠനത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനരീതികളില്‍ നിന്നുണ്ടാകുന്ന പരിമിതികളുമായി മല്ലിടുമ്പോള്‍, ഒരു സര്‍വെ നടത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം എന്‍സിആര്‍ടിയോട് നിര്‍ദ്ദേശിച്ചു. സര്‍വേയില്‍, 28% പേര് അഭിപ്രായപ്പെട്ടത് വൈദ്യുതിയുടെ അഭാവം ഒരു വലിയ പ്രശ്നമാണെന്നായിരുന്നു. എന്നാണ്. കൂടാതെ, ‘27% വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട്ഫോണുകളുടെയും ലാപ്ടോപ്പിന്റെയും ലഭ്യതയില്ലെന്നും പരാമര്‍ശിച്ചിട്ടുണ്ട്.
”ബദല്‍ പഠന രീതികള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായ ഗുണനിലവാരമുള്ള പഠനം ഉറപ്പാക്കുന്നില്ല” എന്ന് കണ്ടെത്തി. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സ്കൂളുകള്‍ അടച്ചതുമൂലം ബദല്‍ പഠനരീതികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ത്ഥികളുടെ പഠന മെച്ചപ്പെടുത്തല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
എന്‍സിഇആര്‍ടി, സിബിഎസ്ഇ, കെവിഎസ്, എന്‍വിഎസ് എന്നിവയില്‍ നിന്നുള്ള അക്കാദമിക്, കരിക്കുലര്‍ വിദഗ്ധര്‍ ഉള്‍പ്പെട്ടതാണ് സമിതി. കെവിഎസ്, എന്‍വിഎസ്, സിബിഎസ്ഇ സ്കൂളുകളില്‍ കമ്മിറ്റി ഒരു സര്‍വേ നടത്തി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വിവിധ ഡിജിറ്റല്‍ മോഡുകളെക്കുറിച്ചും കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു.
സര്‍വേ അനുസരിച്ച് പഠനം തടസ്സപ്പെടാനുള്ള കാരണങ്ങള്‍ പ്രധാനമായും ”മോശം ഇന്റര്നെറ്റ്സൗകര്യങ്ങളും മറ്റുമാണ് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ”ഫലപ്രദമായ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കാര്യമായ അറഇവില്ലാത്തതും മറ്റൊരു കാരണമാകുന്നു. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ അധ്യാപന രീതികളെക്കുറിച്ച് നല്ല പരിചയമില്ലാത്തതും കാരണങ്ങളില്‍ ഒന്നാണ്.