BIZINDIANEWS

ഓണ്‍ലൈന്‍ പല വ്യഞ്ജന വില്‍പ്പന രംഗത്ത് സാന്നിധ്യം അറിയിച്ച് ടാറ്റ ഗ്രൂപ്പ്

മുംബൈ: ഓണ്‍ലൈന്‍ പല വ്യഞ്ജന വില്‍പ്പന രംഗത്തും സാന്നിധ്യം അറിയിക്കാന്‍ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോം ആയ ബിഗ്ബാസ്‌ക്കറ്റില്‍ ഗ്രൂപ്പ് വന്‍ തുക മുതല്‍ മുടക്കിയേക്കും എന്നാണ് സൂചന. മലയാളിയായ ഹരി മേനോന്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് ആണ് ബിഗ് ബാസ്‌ക്കറ്റ്. ആയിരത്തി അഞ്ഞൂറ് കോടി രൂപയോളം സമാഹരിയ്ക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കാനും പദ്ധതിയുണ്ട്.ടാറ്റയെ കൂടാതെ യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജനറേഷന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനി ഉള്‍പ്പെടെ ബിഗ്ബാസ്‌ക്കറ്റില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന.ഓണ്‍ലൈന്‍ സാന്നിധ്യം കൂടുതല്‍ വിപുലീകരിയ്ക്കാന്‍ തയ്യാറെടുക്കുന്ന ടാറ്റയ്ക്ക് ബിഗ്ബാസ്‌ക്കറ്റുമായുള്ള പങ്കാളിത്തം സഹായകരമായേക്കും. അടുത്തിടെ ഓണ്‍ലൈന്‍ രംഗത്ത് വിവിധ മേഖലകളെ കൂട്ടിയിണക്കി സമഗ്രമായ വില്‍പ്പന പ്ലാറ്റ്‌ഫോം അവതരിപ്പിയ്ക്കുന്നതിനുള്ള പ്ലാന്‍ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് ഇ-കൊമേഴ്‌സ് സൈറ്റുകളുടെ വില്‍പ്പന ഉയര്‍ന്നതിന് ഒപ്പം ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ് ഫോം ആയ ബിഗ്ബാസ്‌കക്റ്റിന്റെയും വില്‍പ്പന ഉയര്‍ന്നിരുന്നു. രാജ്യമെമ്പാടും സാന്നിധ്യം അറിയിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.100 കോടി ഡോളറിന് മുകളില്‍ മൂല്യമുള്ള യൂണികോണ്‍ സ്റ്റാര്‍ട്ട് അപ്പ് ആണ് ബിഗ് ബാസ്‌കറ്റ്. കഴിഞ്ഞ വര്‍ഷം 150 ദശലക്ഷം ഡോളര്‍ ബിഗ് ബാസ്‌കറ്റ് സമാഹരിച്ചു എന്നാണ് സൂചന. 2020 സാമ്പത്തിക വര്‍ഷത്തില്‍ 6,300 കോടി രൂപയുടെ വരുമാനം ആണ് കമ്പനി ലക്ഷ്യമിട്ടിരിയ്ക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close